നാടുണര്‍ത്തി മികവുത്സവം

409
Advertisement

കാരുമാത്ര :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞതിന്റെ ഭാഗമായി കാരുമാത്ര സ്‌കൂളിന്റെ മികവുത്സവം പത്താം വാര്‍ഡ് മെമ്പര്‍ നസീമ നാസര്‍ ഉത്ഘാടനം ചെയ്തു.എസ് എം സി ചെയര്‍മാന്‍ ടീ.കെ. ശറഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ശോഭന പി മേനോന്‍, മേഘന പി കെ , രജനി കെ ബി, മഞ്ജു വി എന്‍, സുരേഷ് വി എസ് എന്നിവര്‍ നേതൃത്വം നല്‍കി.ശാസ്ത്ര പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിരവധി മികവുകള്‍ കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. നെടുങ്ങാണം, കടലായി, വട്ടേക്കാട്ടുകര തുടങ്ങി 3 പ്രദേശങ്ങളില്‍ നടന്ന മികവുത്സവത്തില്‍ കുട്ടികളും, രക്ഷിതാക്കളും, നാട്ടുകാരുമുള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു.

 

Advertisement