കാട്ടൂര്‍ ഗ്രാമോത്സവവും, കാട്ടൂര്‍ കലസദനത്തിന്റെ എട്ടാം വാര്‍ഷികവും ഏപ്രില്‍ 1 ,6 , 7 8 തിയ്യതികളില്‍

588

കാട്ടൂര്‍ : കേരള ഫോക്ലോര്‍ അക്കാദമിയുടെയും, തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ കാട്ടൂര്‍ ഗ്രാമോത്സവവും, കാട്ടൂര്‍ കലസദനത്തിന്റെ എട്ടാം വാര്‍ഷികവും പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍ ഏപ്രില്‍ 1 ,6 , 7 8 തിയ്യതികളില്‍ നടത്തുന്നു. ഏപ്രില്‍ 1 ഞായറാഴ്ച്ച വൈകീട്ട് 5 30 ന് കൊടിയേറ്റം കലസദനം പ്രസിഡന്റ് കെ.ബി തിലകന്‍ നിര്‍വ്വഹിക്കുന്നു. വൈകീട്ട് 6 മണിക്ക് സാംസ്‌കാരിക സമ്മേളനം സംഗീത സംവിധായകന്‍ പ്രതാപ് സിങ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് സംഗീതജ്ഞന്‍ കൊച്ചിന്‍ റഫീഖ് യൂസഫും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ. കെ.ബി തിലകന്‍ അദ്ധ്യക്ഷനായിരിക്കും. ഏപ്രില്‍ 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സാംസ്‌കാരിക സമ്മേളനം മുന്‍ നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് 7 മണിക്ക് തിരുവനന്തപുരം അക്ഷരമാല അവതരിപ്പിക്കുന്ന നാടകം ”എഴുത്തച്ഛന്‍”.7-ാം തിയ്യതി ശനിയാഴ്ച ബാലന്‍ വേദിയില്‍ രാവിലെ 9ന് മഹേഷ് മാരാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതത്തോടെ പരിപാടികള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് കുട്ടികൂട്ടായ്മ , കുട്ടികളുടെ നാടകം, അര്‍ജ്ജുന്‍ എസ്. മാരാര്‍ അവതരിപ്പിക്കുന്ന തായമ്പക, ഓണകളി, ചാക്യാര്‍ കൂത്ത്, മാര്‍ഗ്ഗം കളി എന്നിവയും നടക്കുന്നു. രാത്രി 8 മണിക്ക് തിരുവല്ല ശ്രീഭദ്ര കലാക്ഷേത്രം അവതരിപ്പിക്കുന്ന ”പടയണി” ഉണ്ടായിരിക്കും. ഏപ്രില്‍ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് വെള്ളാനി വേലുക്കുട്ടി അവതരിപ്പിക്കുന്ന നന്തുണി പാട്ട്, പഴുവില്‍ ഗോപി നാഥിന്റെ ഓട്ടന്‍തുള്ളല്‍, തുടര്‍ന്ന് പൊഞ്ഞനം കലാത്മിക നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ .11 മണിക്ക് ആദരണീയം ചടങ്ങ് നടത്തുന്നു. മനോജ് വലിയ പറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. രാജലക്ഷ്മി കുറുമാത്ത് മുഖ്യാതിഥിയായിരിക്കും.തുടര്‍ന്ന് പ്രാദേശിക കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ 2 മണിക്ക് കാട്ടൂര്‍ക്കടവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന മേളം. ഒ.കെ ശ്രീധരന്‍ അവതരിപ്പിക്കുന്ന കരാട്ടെ പ്രദര്‍ശനവും തുടര്‍ന്ന് കലാപരിപാടികള്‍ നടത്തുന്നു. വൈകീട്ട് 5 ന് പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍ ഗ്രാമോത്സവം തിറ, ദേവനൃത്തം എന്നിവയും 6 മണിക്ക് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ മുഖ്യാതിഥിയായിരിക്കും. രാത്രി 8 ന് ഏക കേരളീയ നാടന്‍കലയായ മുടിയേറ്റ് ഉണ്ടായിരിക്കും.പത്രസമ്മേളനത്തില്‍ കാട്ടൂര്‍ കാലസദനം ചെയര്‍മാന്‍ മനോജ് വലിയപറമ്പില്‍, ഗ്രാമമഹോത്സവ സംഘടകസമിതിക്കുവേണ്ടി ജനറല്‍ കണ്‍വീനര്‍ വി.രാമചന്ദ്രന്‍, ട്രഷറര്‍ കെ.വി ഉണ്ണികൃഷ്ണന്‍, കാട്ടൂര്‍ കാലസദനം പ്രസിഡന്റ് കെ.ബി തിലകന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement