ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് മുന്‍വശത്തേ അയ്യങ്കാവ് മൈതാനത്ത് വീണ്ടും മാലിന്യം കുന്ന് കൂട്ടുന്നു. താലൂക്ക് ആശുപത്രിയിലെ വൈദ്യുത ലൈനുകള്‍ക്ക് തടസമായി നിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചത് ,ബസ് സ്റ്റാന്റിന് കീഴക്ക് വശത്തേ റോഡ് ടൈല്‍സ് ഇട്ടതിന്റെ അവശിഷ്ടങ്ങള്‍ ,ഉപയോഗ്യശൂന്യമായ ടാര്‍ വീപ്പകള്‍ എന്നീവയെല്ലാം മൈതാനത്തീന്റെ ഒരു വശം പൂര്‍ണ്ണമായും കൈയ്യേറിയിരിക്കുകയാണ് .നഗരസഭയിലെ ഇടത് പക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ നേതാവ് പി.വി ശിവകുമാറിന്റെ നേതൃത്യത്തീല്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി .വിഷയം സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാലങ്ങളായി ഉപയോഗ്യശൂന്യമായ ടാര്‍ മൈതാനത്ത് കൊണ്ടിട്ടീട്ട്. ഇവയില്‍ പലതും ചൂടത്ത് വീപ്പകള്‍ പൊട്ടി ടാര്‍ മൈതാനത്തേയ്ക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ് .
Advertisement