അയല്‍കൂട്ടത്തിലെ കണക്കിനേ ചൊല്ലി തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു.

1249

ഇരിങ്ങാലക്കുട: ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സനെ കുടുംബശ്രി മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മര്‍ദ്ദിച്ചതായുള്ള പരാതിക്ക് കാരണം കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ കണക്കുകളെ ചൊല്ലിയുണ്ടായ തര്‍ക്കമല്ലെന്ന് കുടുംബശ്രി. മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്റെ അയല്‍കൂട്ടത്തില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു പ്രശ്നത്തിന് കാരണം. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്. അറിയിച്ചു. പഞ്ചായത്ത് വികസന സെമിനാറിന് ശേഷം നടന്ന കുടുംബശ്രി ഭരണസമിതി യോഗത്തില്‍ വെച്ച് മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഇരിങ്ങാലക്കുട വനിതാ പോലിസില്‍ പരാതി നല്‍കിയത്. പരാതി പിന്നിട് എസ്.ഐ.യുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Advertisement