അപകട വളവ് നിവര്‍ത്താന്‍ മുറിച്ച മരം മറ്റൊരു അപകടമാകുന്നു

761
Advertisement

പുല്ലൂര്‍ : പോട്ട-മൂന്ന്പീടിക സംസ്ഥാന പാതയിലെ അപകടങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച വളവായ പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപത്തേ അപകടവളവിലാണ് അപകടം വിളിചോതുന്ന വിധത്തില്‍ മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത്. റോഡ് വീതി കൂട്ടി അപകടവളവ് നിവര്‍ത്തുന്നതിന്റെ ഭാഗമായി റോഡരികിലെ മരങ്ങള്‍ മുറിച്ചതിന്റെ ബാക്കി ഭാഗങ്ങളാണ് കാരറുക്കാരന്‍ മാസങ്ങളായിട്ടും മാറ്റാതെ ഇട്ടിരിക്കുന്നത്.മുറിച്ചിട്ട വലിയ മരത്തിന്റെ മരക്കൊമ്പുകള്‍ റോഡിലേയ്ക്കിറങ്ങി കിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് ഏറെ അപകടകരാംവിധമാണ് മരകൊമ്പുകള്‍ റോഡില്‍ കിടക്കുന്നത്. എതിര്‍ വശത്തു നിന്ന് വരുന്ന വാഹനത്തിന് മരക്കൊമ്പുകള്‍ കാരണം സൈഡ് നല്കാന്‍ കഴിയാത്തതിനാല്‍ ഇരുചക്ര വാഹനം കഴിഞ്ഞ ദിവസം ഇവിടെ അപകടത്തില്‍ പെട്ടിരുന്നു.

 

Advertisement