മുരിയാട് : മുരിയാട് പാടശേഖരത്തിലെ മണപറമ്പന്‍ കോള്‍ കര്‍ഷക സമതിയുടെ കീഴിലുള്ള 100 ഏക്കറോളം കൃഷി ഇനി ഒരുപൂകൃഷിക്ക് പകരം ഇരുപ്പൂ കൃഷിയ്ക്ക് തയ്യാറാകുന്നു.ആദ്യകാലങ്ങളില്‍ ചക്രം ചവിട്ടി പാടത്തേ വെള്ളം വറ്റിച്ചിരുന്ന കര്‍ഷകര്‍ക്ക് ആശ്വസമായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടിയും പറയും സംവിധാനം നിലവില്‍ വന്നത്. കായികധ്വാനം ഏറെ വേണ്ടിയിരുന്ന ഈ സംവിധാനവും പാഴ്കഥയാക്കി മാറ്റി പുതുതായി ലഭിച്ച ആധുനിക വെര്‍ട്ടിക്കല്‍ ആക്‌സിസ് മോട്ടോര്‍ പമ്പിന്റെ പ്രവര്‍ത്തനം.പമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍ നിര്‍വഹിച്ചു. ഓഗസ്റ്റ് ഒക്ടോബര്‍ മാസത്തില്‍ വെള്ളം വറ്റിച്ചുകളഞ്ഞു ഒരു പൂകൃഷിക്ക് തയാറെടുക്കുന്ന സമയം പുതിയ പമ്പ് ഉപയോഗിച്ച് ലാഭിക്കാനാവും.തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും പതിമൂന്നര ലക്ഷം രൂപ ചിലവിട്ടാണ് 30 എച്ച് പി മോട്ടോളും വെര്‍ട്ടിക്കല്‍ പമ്പ് സെറ്റും അനുബദ്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത്,സ്റ്റാന്‍ിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത രാജന്‍,കെ പി പ്രശാന്ത്,മോളി ജേക്കബ്,കൃഷി ഓഫിസര്‍ രാധിക കെ യു,ജില്ല കോള്‍ ഉപദേശകസമിതി അംഗം മെഹബൂബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കര്‍ഷക സമിതി പ്രസിഡന്റ് ബാബു കളത്തിങ്കല്‍ സ്വാഗതവും സെക്രട്ടറി സുഷ്മ വിനോദ് നന്ദിയും പറഞ്ഞു.
മുരിയാട് പാടശേഖരത്തില്‍ ഇനി ഒരുപൂകൃഷിക്ക് പകരം ഇരുപ്പൂ കൃഷി.
Advertisement