ഇരിങ്ങാലക്കുട രൂപതയില്‍ വെള്ളിയാഴ്ച പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാ ദിനം

696

ഇരിങ്ങാലക്കുട : സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാകുവാനും സഭയ്ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുവാനും ഈ വരുന്ന വെള്ളിയാഴ്ച (16.03.2018) ഉപവാസ പ്രാര്‍ത്ഥന പരിത്യാഗദിനമായി ഇരിങ്ങാലക്കുട രൂപത ആചരിക്കുന്നു. സീറോ മലബാര്‍ സഭ നേരിടുന്ന പ്രത്യേക പ്രതിസന്ധികള്‍ സഹനാരൂപിയില്‍ തരണം ചെയ്യുന്നതിനും ക്രിസ്തീയ ചൈതന്യത്തില്‍ സഭ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനും ഒരുനേരം ഉപവസിക്കുവാനും ഒരു മണിക്കൂര്‍ പ്രാര്‍ത്ഥിക്കുവാനും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. എല്ലാ ഇടവക ദൈവാലയങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും കത്തോലിക്കാ കുടുംബങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥന സംഘടിപ്പിക്കുവാന്‍ രൂപത മെത്രാന്‍ ഓര്‍മ്മപ്പെടുത്തി. നോമ്പുകാല ചൈതന്യത്തില്‍ പരിത്യാഗ അരൂപിയില്‍ ക്രിസ്തു മാതൃക പിന്‍തുടര്‍ന്ന് ക്രൈസ്തവ സാക്ഷികളായി ക്രിസ്തുവിനെ ജീവിച്ചു കാണിക്കാന്‍ രൂപതാംഗങ്ങളെല്ലാവരും ബദ്ധശ്രദ്ധരാകണമെന്നും രൂപതാ ഭവനത്തില്‍ നടത്തിയ പ്രത്യേക സമ്മേളനത്തില്‍ ബിഷപ്പ് പറഞ്ഞു

 

Advertisement