ശുദ്ധജല പദ്ധതി; നിസംഗത തുടര്‍ന്നാല്‍ അനിശ്ചിതകാല ജനകീയ സമരം ആരംഭിക്കും : തോമസ് ഉണ്ണിയാടന്‍

459

ഇരിങ്ങാലക്കുട: സമഗ്ര ശുദ്ധജല പദ്ധതി പൂര്‍ത്തീകരിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. സമഗ്ര ശുദ്ധജല പദ്ധതി പൂര്‍ത്തീകരിക്കാത്തതിനെതിരെ കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. കടുത്ത വേനലായതോടെ ശുദ്ധജലം കിട്ടാതെ ജനം വലയുകയാണ്. പടിയൂര്‍, പൂമംഗലം, കാറളം, പഞ്ചായത്തുകളിലെ ഓരോ വ്യക്തിക്കും ദിനംപ്രതി 70 ലിറ്റര്‍ ശുദ്ധജലം ലഭിക്കേണ്ടിയിരുന്ന സമഗ്ര ശുദ്ധജല പദ്ധതിയാണിത്. രണ്ട് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തികരിക്കാത്ത ഇടത് സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്നും ഇനിയും ഈ നിസംഗത തുടര്‍ന്നാല്‍ അനിശ്ച്ചതകാല ജനകീയ സമരം സംഘടിപ്പിക്കുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു, ടി.കെ.വര്‍ഗീസ്, ബിജു ആന്റണി, പി.ടി.ജോര്‍ജ്, സിജോയ് തോമസ്, ഷൈനി ജോജോ , ശിവരാമന്‍ കൊല്ലംപറമ്പില്‍, ജോസ് അരിക്കാട്ട്, തുഷാര, ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement