ഊരകത്ത് പെട്ടിവണ്ടിയും കാറും കൂട്ടിയിടിച്ചു : ഒരാള്‍ മരിച്ചു

2915

കരുവന്നൂര്‍ : ഊരകം പെട്രോള്‍ പമ്പിന് സമീപം ഇരുമ്പ് പെപ്പ് കയറ്റി വന്നിരുന്ന പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ചു.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന പെട്ടി ഓട്ടോയില്‍ കുഴല്‍കിണറിനായുള്ള പെപ്പുകള്‍ കയറ്റി വരുകയായിരുന്നു.ഊരകം പെട്രോള്‍ പമ്പിന് സമീപത്തായി എതിര്‍ദിശയില്‍ മറ്റൊരു വാഹനത്തേ മറികടന്ന് വരുകയായിരുന്ന ഡസ്റ്റര്‍ കാറ് പെട്ടി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിയുകയും ഡ്രൈവര്‍ നെടുപുഴ സ്വദേശി കണ്ണംമ്പുഴ വീട്ടില്‍ ജോസ് (55) ഓട്ടോയുടെ അടിയില്‍ കുടുങ്ങുകയുമായിരുന്നു.ചേര്‍പ്പ് പോലിസ് സ്ഥലത്തെത്തി നാട്ടുക്കാരുടെ സഹായത്തോടെ ഓട്ടോ വെട്ടിപൊളിച്ചാണ് ഇയാളെ പുറത്തെടുത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു.അപകടങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ച ഊരകത്ത് കഴിഞ്ഞ ആഴ്ച്ചയിലാണ് ബസും ഓട്ടോയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് അപകടം നടന്നത്.

Advertisement