കല്ലോറ്റുംങ്കര കെ എസ് ഇ ബിയില്‍ നിന്നും വന്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

2510

ആളൂര്‍ :ആളൂര്‍ പോലിസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള കല്ലേറ്റുംങ്കര കെ എസ് ഇ ബി സബ് ഡിവിഷണല്‍ ഓഫിസില്‍ നിന്നും മൂന്ന് ലക്ഷത്തി അറുപത്തിയേഴായിരം രൂപയോളം വിലവരുന്ന അലുമിനിയം കമ്പിയും മറ്റും മോഷ്ടിച്ച് വില്‍പ്പന നടത്തിയ നാല് പ്രതികള്‍ ആളൂര്‍ പോലിസ് പിടിയിലായി.വെള്ളികുളങ്ങര സ്വദേശികളായ ഐനികാടന്‍ വീട്ടില്‍ പ്രദീപ് (46),മേക്കപറമ്പന്‍ ഷാജു(46),പുല്ലൂര്‍ ഊരകം സ്വദേശി മഠത്തിക്കര വീട്ടില്‍ രവി (44),തെങ്കാശി സ്വദേശിയും കൊടകരയില്‍ സ്‌ക്രാപ്പ് കച്ചവടം നടത്തുന്ന സിന്ദൂര പാണ്ഡ്യന്‍ (60) എന്നിവരെയാണ് ആളൂര്‍ എസ് ഐ വി വി വിമലും സംഘവും അറസ്റ്റ് ചെയ്തത്.കല്ലേറ്റുംങ്കരയിലെ കെ എസ് ഇ ബി സബ് ഡിവിഷണല്‍ ഓഫിസിലെ മുന്‍ കരാര്‍ തൊഴിലാളികളുടെ സഹായത്തോടെയാണ് മോഷണം നടത്തിയിരുന്നത്.പലപ്പോഴായി 7000 മീറ്ററോളം അലുമിനിയം കമ്പിയും 2000 മീറ്ററോളം റോക്ക് കമ്പിയും മോഷണം നടത്തുകയായിരുന്നു.മോഷണം നടത്തിയിരുന്ന കമ്പികള്‍ കൊടകരയിലെ സിന്ദൂര പാണ്ഡ്യന്‍ വഴിയാണ് വില്‍പന നടത്തിയിരുന്നത്.അന്വേഷണ സംഘത്തില്‍ എസ് ഐ ഇ എസ് ഡിന്നി,എസ് എസ് ഐമാരായ സതിത്ത്,ഗ്ലാഡ്വിന്‍,പോള്‍സണ്‍,സീനിയര്‍ സി പി ഓ മാരായ രാവുണ്ണി, ആശോകന്‍,വിനു,ജോയ് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement