ടൈല്‍സിടല്‍; കാട്ടൂര്‍ റോഡില്‍ നിന്നും സ്റ്റാന്റിലേയ്ക്കുള്ള ഗതാഗതം ശനിയാഴ്ച്ച മുതല്‍ നിരോധിച്ചു

1488

ഇരിങ്ങാലക്കുട: കാട്ടൂര്‍ റോഡില്‍ നിന്നും ഇരിങ്ങാലക്കുട സ്റ്റാന്റിലേക്കുള്ള ഗതാഗതം ശനിയാഴ്ച മുതല്‍ 16 വരെ പൂര്‍ണ്ണമായും നിരോധിച്ചു. കാട്ടൂര്‍ റോഡില്‍ നിന്നും ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് ടൈല്‍സ് വിരിച്ച് കോണ്‍ക്രീറ്റിങ്ങ് ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നതിനാലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുന്നതെന്ന് നഗരസഭ അറിയിച്ചു. പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെ നഗരസഭ ഗതാഗതം നിരോധിച്ചിരുന്നെങ്കിലും വടക്കുഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ ഇതുവഴി തന്നെയാണ് സ്റ്റാന്റിലേക്ക് കയറിയിരുന്നത്. ഇതിന് പുറമെ സ്വകാര്യ വാഹനങ്ങളും സ്റ്റാന്റുവഴി പോകാന്‍ തുടങ്ങിയത് ഏറെ അപകട സാധ്യത ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്റുവഴി പോകാന്‍ അനുവദിക്കില്ലെന്ന് ട്രാഫിക് പോലിസ് വ്യക്തമാക്കിയിരുന്നെങ്കിലും നിര്‍ദ്ദേശം അത്രകണ്ട് പ്രാവര്‍ത്തികമായില്ല. ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ ടൈല്‍സ് വിരിക്കുന്നത് പുരോഗമിക്കുകയാണ്.

 

Advertisement