കാറളത്ത് സ്ത്രികളുടെ നേതൃത്വത്തില്‍ കുളം നിര്‍മ്മിച്ചു.

699

കാറളം : ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സ്ത്രികളുടെ നേതൃത്വത്തില്‍ കുളം നിര്‍മ്മിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 136 തൊഴില്‍ദിനങ്ങളിലായി 16 സ്ത്രി തൊഴിലാളികളാണ് കുളം നിര്‍മ്മിച്ചത്. ജല സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായിട്ടാണ് കുളം നിര്‍മ്മിച്ചത്.ലളിത ഗുരുദാസന്‍, അനിത, വാര്‍ഡ് മെമ്പര്‍ സുനിത മനോജ് എന്നവരുടെ നേത്യത്വത്തിലാണ് പ്രവര്‍ത്തി നടത്തിയത്.

Advertisement