വനിതാ ദിനാഘോഷം വ്യത്യസ്ഥമാക്കി മാധ്യമ വിദ്യാര്‍ത്ഥിനികള്‍

745

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് കലാലയത്തില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പള്‍ ഡോ.സിസ്റ്റര്‍ ക്രിസ്റ്റിയോടുള്ള ആദര സുചകമായി മാധ്യമവിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ ഡേക്യുമെന്റെറി പദര്‍ശനം വ്യത്യസ്ഥത പുലര്‍ത്തി. മാധ്യമവിഭാഗം മേധാവി ദില്‍റൂബ കെ ഡോക്യുമെന്റെറിയുടെ പ്രദര്‍ശനോദ്ഘാടനം നടത്തി. സ്ത്രീ എന്ന തങ്ങളുടെ സാക്ഷാത്ത്ക്കാരത്തിനായി ശ്രമിക്കുന്ന മൂന്നാംലിംഗക്കാരുടെ കഥ പറഞ്ഞ കര്‍മ്മേണ നാരിയാണ് മികച്ച ഡോക്യുമെന്റെറിയായി തെരഞ്ഞെടുത്തത്. സാധാരണക്കാരായ സ്ത്രീകളുടെ കഥ പറഞ്ഞ നേര്‍ക്കാഴ്ച, വേറിട്ട സ്ത്രീ ജീവിതം നയിക്കുന്നവരെ ക്യാമറയില്‍ പകര്‍ത്തിയ യാമി, ഭിന്നശേഷിക്കാരായ സ്ത്രീകളെ ചിത്രീകരിച്ച പെണ്ണറിവ്, കുടുംബശ്രീയിലൂടെ സ്ത്രീകരുത്ത് തെളിയിച്ച വനിതകളുടെ കഥപറഞ്ഞ പെണ്‍ക്കരുത്ത് എന്നിവയായിരുന്നു പ്രദര്‍ശന വേദിയിലെ മറ്റു ഡോക്യുമെന്റെറികള്‍. വിദ്യാര്‍ത്ഥിനികള്‍ തന്നെ സ്വന്തമായി ചിത്രീകരണവും എഡിറ്റിങ്ങും നിര്‍വഹിച്ച ഡോക്യുമെന്റെറികളാണ് പ്രദര്‍ശിപ്പിച്ചത്. അദ്ധ്യാപകരായ രേഖ സിജെ, ജിസ്ന ജോണ്‍സന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രദര്‍ശനം നടത്തിയത്

Advertisement