ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ ഗവ. മോഡല്‍ ബോയ്സ് സ്‌കൂളിലെ കാടുകയറിയ കിണറിനെ കുറിച്ച് www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കിണര്‍ വൃത്തിയാക്കി വിണ്ടെടുത്തു. നിലയില്‍.ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഏക കുടിവെള്ള സ്രോതസാണിത് ഈ കിണര്‍. ഹൈസ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറിയിലെ 450 ഓളം വിദ്യാര്‍ഥികള്‍ക്കും നൂറോളം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള കുടിവെള്ളം ഈ കിണറ്റില്‍ നിന്നാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലാബുകല്‍ലേക്കുമുള്ള വെള്ളവും ഈ കിണറ്റില്‍നിന്നു തന്നെ. മാസങ്ങളോളമായി ഈ കിണറിനുള്ളില്‍ പാഴ്മരങ്ങള്‍ വളര്‍ന്നും കിണറിനു മുകളില്‍ വള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതും.പാഴ്ചെടികള്‍ ചീഞ്ഞ് കിണറ്റിലെ വെള്ളം മലിനമായി തുടങ്ങിയിട്ടും സ്‌കൂള്‍ അധികൃതര്‍ക്കേ സ്‌കൂള്‍ ഉടമസ്ഥരായ നഗരസഭയ്‌ക്കോ ശ്രദ്ധിയ്ക്കാന്‍ സമയമുണ്ടായിരുന്നില്ല. സ്‌കൂളിനോടൊപ്പം പഴക്കമുള്ള ഈ കിണറിനു സമീപത്തുതന്നെയാണ് ജല സംഭരണിയും സ്ഥാപിച്ചിരിക്കുന്നത്. ഈ സംഭരണിയും വൃത്തിഹീനമായി കിടക്കുകയായിരുന്നു.
വാര്‍ത്ത ഫലം കണ്ടു : ബോയ്‌സ് സ്‌കൂള്‍ കിണര്‍ വൃത്തിയാക്കി
Advertisement