ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ “ഫിനര്‍ജി വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു

1007
 ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ “ഫിനര്‍ജി @IJK Edn.Dist” ഈ വര്‍ഷം സര്‍വീസല്‍ നിന്നും വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ഉൗര്‍ജതന്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, എസ് സി ആര്‍ ടി യില്‍ വിവിധ പ്രോജക്ടുകളില്‍ പങ്കാളിത്തം, സംസ്ഥാന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളകളില്‍ പലവട്ടം ഒന്നാം സ്ഥാനവും ക്യാഷ് അവാര്‍ഡുകളും , ജില്ലാ പി.ടി.എ.യുടെ മാതൃകാ അദ്ധ്യാപക അവാര്‍ഡ്, അഖിലേന്ത്യ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠാ അവാര്‍ഡ്, മികച്ച എന്‍.സി.സി. ഒാഫീസര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ.സി.സി.പോള്‍സണ്‍ മാസ്റ്റര്‍, ഉൗര്‍ജതന്ത്ര അദ്ധ്യാപനത്തില്‍ ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ശ്രീമതി.വാസന്തി ടീച്ചര്‍ (GVHSS, ചെമ്പൂച്ചിറ), ശ്രീമതി.മോളി ഇമ്മാനുവല്‍ (OLF, മതിലകം) എന്നിവരെയാണ് ആദരിച്ചത്.     ഇരിങ്ങാലക്കുട എസ് എന്‍ സ്കൂളില്‍ ചേര്‍ന്ന യാത്രയയപ്പ് യേഗത്തില്‍ പ്രധാനാധ്യാപിക ശ്രീമതി.കെ.മായ ഉപഹാരസമര്‍പ്പണം നടത്തി. പാലിശ്ശേരി എസ് എന്‍. ഡി. എച്ച് എസ് പ്രധാനാധ്യാപിക ദീപ്തി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ റിസോഴ്സ് അംഗങ്ങളായ ശ്രീ.മെല്‍വിന്‍ ഡേവിസ്, മുരളി.പി.ടി, സെബാസ്റ്റ്യന്‍ ജേസഫ്, തോമസ് തുമ്പൂര്‍, ബിന്ദു.പി.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റോസ്മോള്‍ സ്റ്റാന്‍ലി യോഗത്തിന് നന്ദി പറഞ്ഞു.
Advertisement