കൂടല്‍മാണിക്യം തെക്കേകുളത്തിലെ മുങ്ങിമരണത്തില്‍ ദുരൂഹത

1512

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച്ച രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കുവശത്തായുള്ള കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മദ്ധവയ്‌സകനേ കണ്ടെത്തിയതില്‍ ദൂരുഹത.ആളൂര്‍ സ്വദേശി പേരമ്പ്രത്ത് വീട്ടില്‍ ഷാജു (45) എന്നയാണ് മരിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ കുളിക്കാന്‍ എത്തിയവരാണ് കുളത്തില്‍ ശവശരിരം പൊങ്ങികിടക്കുന്നത് കണ്ടെത്തിയത്.തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതിനേ തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം കുളത്തില്‍ നിന്നെടുത്ത് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എത്തിച്ചത്.താലൂക്കാശുപത്രിയിലെ പരിശോധനയില്‍ മൃതശരിരത്തിന്റെ നെഞ്ചിന്റെ ഭാഗത്തായി ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ട് പോവുകയായിരുന്നു.എന്നാല്‍ പോസ്റ്റ് മാര്‍ട്ടത്തില്‍ മരണകാരണം മുറിവാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സ്ഥിതികരിക്കാനായില്ല.കുളത്തില്‍ മരണശേഷം എന്തിലേങ്കില്ലും തട്ടി സംഭവിച്ച മുറിവാണോ അതോ മറ്റാരെങ്കില്ലും മുറിവേല്‍പ്പിച്ചതാണോ എന്ന് കൂടതല്‍ അന്വേഷണത്തിലൂടെയേ വ്യക്തത കൈവരിക്കാനാവു.

Advertisement