മുകുന്ദപുരം അമ്പലനട റോഡ് തകര്‍ന്ന് നാമാവശേഷമായിട്ടും തിരിഞ്ഞ് നോക്കാതേ അധികൃതര്‍

823

നടവരമ്പ് : മുകുന്ദപുരം അമ്പലനട റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മൂന്നുവര്‍ഷത്തിലധികമായി.പുതിയ ഭരണസമിതി ഭരണത്തില്‍ കേറിയതിനുശേഷം കൊറ്റനെല്ലൂര്‍ ,കല്ലംകുന്ന് ,നടവരമ്പ് കോമ്പാറ,അവിട്ടത്തൂര്‍,പട്ടേപാടം,തുടങ്ങിയ ഭാഗങ്ങളില്‍ പുതിയ റോഡുകളും,കേടുപാടുകള്‍ വരാത്ത പല റോഡുകളും ടാറിംഗ് നടത്തിയിട്ടുണ്ട്.കാര്യമായ കേടുപാടില്ലാത്ത നടവരമ്പ് കോളനി ചര്‍ച്ച് റോഡ് റോഡില്‍ വരെ ടാറിംഗ് നടത്തി.കാര്യമായി പൊതുജന സഞ്ചാരമില്ലാത്ത കല്ലംകുന്ന് ആപ്പുറം ക്ഷേത്രത്തിനു സമീപം കേവലം സ്വകാര്യറോഡ് പോലെയുള്ള വഴി രണ്ടു ദിവസം മുമ്പ് മെറ്റലിംഗ് നടത്തി ടാറിംഗിന് തയ്യാറാക്കുകയും ചെയ്തു.കേവലം നാനൂറ്റമ്പത് മീറ്റര്‍ മാത്രം ദൂരം വരുന്ന മുകുന്ദപുരം അമ്പലനട റോഡ് ടാറിംഗ് ഓരോ കാരണങ്ങള്‍ പറഞ്ഞ് ടാറിംങ്ങില്‍ നിന്ന് ഒഴിവാക്കുന്നതായാണ് പരാതി.പഞ്ചായത്തധികൃതര്‍ ഇരിങ്ങാലക്കുട ഭാഗത്തേക്ക് ഇതുവഴിയാണ് പോയിരുന്നത്.അവര്‍ പോലും ഈ വഴി യാത്ര ഒഴിവാക്കി വരുന്നതായി പറയുന്നു.ആശാനിലയം,ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ആറോളം വാഹനങ്ങള്‍ രണ്ടുനേരവും
നടവരമ്പ് സ്‌ക്കൂള്‍,മുകുന്ദപുരം പബ്ലിക്ക് സ്‌ക്കൂള്‍,കൊറ്റനെല്ലൂര്‍ എല്‍.പി.സ്‌ക്കൂള്‍,മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങള്‍,മുകുന്ദപുരം ,ചാത്തന്നൂര്‍,പുല്‍കണ്ടം മുതലായ ക്ഷേത്രങ്ങള്‍,നടവരമ്പ് മുകുന്ദപുരം ഭാഗത്തുനിന്ന് പഞ്ചായത്ത്,കൃഷിഭവന്‍,മൃഗാസ്പത്രി,ഗവഃആയുര്‍വ്വേദ,ഹോമിയോ ഡിസ്‌പെന്‍സറികള്‍,കൊറ്റനെല്ലൂര്‍ ഭാഗത്തുനിന്നും,നടവരമ്പ് ഭാഗത്തേക്കും തിരിച്ചും,കല്ലംകുന്ന് ഭാഗത്തേക്കും തിരിച്ചും ദിവസവും ധാരാളം ഇരുചക്രവാഹനങ്ങളും,നാലുചക്രവാഹനങ്ങളും ഗതാഗതം നടത്തുന്ന വളരെ തിരക്കേറിയ വഴിയാണിത്.നടവരമ്പ് ,വെളയനാട് ഭാഗത്തുനിന്നും ഓട്ടോ റിക്ഷക്കാര്‍ പോലും ഇത് വഴി ഓട്ടോറിക്ഷ വിളിച്ചാല്‍ ഓട്ടം പോകാറില്ലെന്ന് പറയുന്നു.

Advertisement