വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളുടെ ആരോഗ്യസംരക്ഷണത്തേ കുറിച്ച് ക്ലാസ് സംഘടിപ്പിക്കുന്നു.

460

ഇരിങ്ങാലക്കുട : അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജില്‍ വച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.മാര്‍ച്ച് 8 വ്യാഴാഴ്ച രാവിലെ 9.30 നു ആരംഭിക്കുന്ന ക്ലാസുകള്‍ 11.30 നു അവസാനിക്കുന്നു. ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ദന്‍ ഡോ. രാജേഷ് എസ്. നമ്പീശന്‍ ‘Healthy Skin Empowers Women’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുക്കുന്നു. തുടര്‍ന്ന് കോപ്പറേറ്റിവ് ആശുപത്രിയിലെ ഗൈനെക്കോളജിസ്‌റ് ഡോ. ചിഞ്ചു വിശ്വനാഥന്‍.’Gynaec Awareness Empowers Women Health’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുക്കുന്നു.

Advertisement