എടതിരിഞ്ഞി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ വാര്‍ഷിക ആഘോഷസമാപനം ഫെബ്രുവരി 28ന്

444

എടതിരിഞ്ഞി : ചേലൂര്‍ എടതിരിഞ്ഞി സെന്റ് മേരീസ് എല്‍.പി സ്‌കൂളിന്റെ 100-ാം വാര്‍ഷിക ആഘോഷസമാപനവും അധ്യാപകരക്ഷാകര്‍ത്ത്യദിനവും യാത്രയയപ്പും ഫെബ്രുവരി 28-ാം തിയ്യതി ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടത്തപ്പെടുന്നു. ശതാബ്ദി സമാപന ആഘോഷവേളയുടെ ഉദ്ഘാടനകര്‍മ്മം ഇരിഞ്ഞാലക്കുട ബിഷപ്പ് റവ.ഡോ.പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.അധ്യക്ഷന്‍ ഇരിഞ്ഞാലക്കുട എം.എല്‍ എ പ്രൊഫ.കെ.യു അരുണന്‍ മാസ്റ്ററും മുഖ്യാതിഥിയായി ത്യശ്ശൂര്‍ എം.പി സി.എന്‍ ജയദേവനും പങ്കെടുക്കുന്നു. നൂറാം വര്‍ഷത്തിന്റെ പൊന്‍തൂവലായി പണിത് നല്‍കു ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുത് റവ.ഡോ.സി.റോസ്‌മേരി സി എം സി. പഠനത്തില്‍ ഉന്നതവിജയം നേടിയവര്‍ക്ക് നല്‍കുന്ന എന്‍ഡോവ്‌മെന്റ് വിതരണം ചേലൂര്‍ സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ.ആന്റണി മുക്കാട്ടുകരക്കാരന്‍ ആണ്. മെമന്റോ വിതരണം ചെയ്യുത് ഇരിഞ്ഞാലക്കുട എ ഇ ഒ ടി.ടി.കെ ഭരതന്‍മാസ്റ്ററാണ്. 31 വര്‍ഷം വിദ്യാലയത്തില്‍ സേവനം അനുഷ്ഠിച്ച് പടിയിറങ്ങുന്ന ഗ്രേസി ടീച്ചര്‍ക്കും യാത്രാമംഗളങ്ങള്‍ നേരുന്നു.തുടര്‍ന്ന് വിദ്യാലയത്തിലെ കുരുന്ന് പ്രതിഭകളുടെ കരാട്ടേ പ്രകടനങ്ങളും കണ്ണഞ്ചിപ്പിക്കു കലാവിരുന്നും ഉണ്ടായിരിക്കും.100-ാം വാര്‍ഷികത്തോട് അനുബദ്ധിച്ചി വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടത്.പൂര്‍വ്വ അധ്യാപകര്‍ക്ക് ആദരവ്.പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ്.(80 വയസ്സിന് മുകളില്‍),പൂര്‍വ്വ വിദ്യാര്‍ത്ഥികളായ 4 ഡോക്‌ടേഴ്‌സിന് ആദരവ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കര്‍ഷകജേതാക്കള്‍ക്ക് ആദരവ്,പ്ലസ്ടു, 8-ാം ക്ലാസ്സ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്,ചുറ്റുമുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന,ക്വിസ് മത്സരങ്ങള്‍,പത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് ആട് വിതരണം,പത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് തയ്യല്‍മെഷീന്‍ വിതരണം,ഇരുപത് നിര്‍ധനകുടുംബങ്ങള്‍ക്ക് കോഴി വിതരണം,പത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് ടോയ്‌ലറ്റ്,ജാതിതൈകള്‍ വിതരണം,ചികില്‍സാസഹായം (ക്യാന്‍സര്‍, കിഡ്‌നി രോഗികള്‍) തുടങ്ങിയ പ്രവര്‍ത്തികള്‍ കൂടാതെ വണ്‍ റുപ്പി വണ്‍ ഹൗസ് എന്ന പദ്ധതിയോടെ കുട്ടികള്‍ കിട്ടാവുത്ര ഒരു രൂപ ശേഖരിച്ച് നിര്‍ദ്ധനയായ നിവേദ്യ ടി.എസ് എ കൂട്ടുകാരിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു.

Advertisement