കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനം ഫെബ്രുവരി 26ന്

887

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശുദ്ധികര്‍മ്മങ്ങള്‍ 23ന് വൈകീട്ട് ആരംഭിക്കും. 26ന് കലശപൂജകള്‍ രാവിലെ 5:30ന് ആരംഭിക്കും. എതൃത്തപൂജ 6 മണിക്ക്. 9 മണിക്ക് കലശാഭിഷേകങ്ങള്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് പെരുവനം പ്രകാശന്‍ മാരാര്‍ നയിക്കുന്ന പാഞ്ചാരിമേളം. ഉച്ചപൂജക്കു ശേഷം അന്നദാനം വൈകീട്ട് 5.15ന് കുമാരി അഖില ആന്റ് പാര്‍ട്ടിയുടെ തായമ്പക. വൈകീട്ട് 6.15 മുതല്‍ മോഹിനിയാട്ടം. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് ബ്രഹ്മകലശം (നെയ്യ്), ബ്രഹ്മകലശം (തേന്‍), ബ്രഹ്മകലശം (പാല്‍), ബ്രഹ്മകലശം (തൈര്) തീര്‍ത്ഥകലശം, കുംഭകലശം, പഞ്ചഗവ്യം, നാല്‍പ്പാമരകഷായാഭിഷേകം, ദ്രവ്യകലശം അഭിഷേക വഴിപാടുകള്‍ നടത്താവുന്നതാണ്. ഈ വഴിപാടുകള്‍ ക്ഷേത്രം മാനേജരുടെ ഓഫിസിലോ വഴിപാട് കൗണ്ടറിലോ മുന്‍കൂട്ടി രശീതി എടുക്കാവുന്നതാണെന്ന് കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Advertisement