അവിട്ടത്തൂര്‍ മഹാദേവാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു

526

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായ ആഘോഷമാണ് അവിട്ടത്തൂരിലേത്.രാത്രി 12 മണിയോടെ പാര്‍വ്വതി സങ്കല്‍പ്പമായ കടുപ്പശ്ശേരി ഭഗവതി എഴുന്നള്ളി വരുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കുകയായി.പുറത്തേയ്ക്ക് എഴുന്നള്ളിയ മഹാദേവനെയും പാര്‍വ്വതി ദേവിയ്‌ക്കൊപ്പം മണ്ഡപത്തില്‍ ഇറക്കിവെയ്ക്കും തുടര്‍ന്ന് 4 മണിയോടെ കൂട്ടിയെഴുന്നള്ളിപ്പും വെടിക്കെട്ടും നടക്കും.കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം 6 മണിയോടെ കടുപ്പശ്ശേരി ഭഗവതി ഉപചാരം ചൊല്ലി യാത്രയാകും.

Advertisement