Monday, April 13, 2026
28.9 C
Irinjālakuda

കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ശ്രീ ശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി

ഇരിഞ്ഞാലക്കുട : 57 -മത് കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ ചരിത്ര വിജയവുമായി ശ്രീശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി വിജയികളായി .സന്തോഷ് ട്രോഫി താരങ്ങളും ,യൂണിവേഴ്‌സിറ്റി താരങ്ങളാലും ശക്തരായ സെന്റ്.തോമസ് കോളേജ് തൃശ്ശൂരിനെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപെടുത്തി കൊണ്ടാണ് ശ്രീശങ്കരസംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി വിജയികളാകുന്നത് .ഇതു ആദ്യമായാണ് ശ്രീ ശങ്കര സംസ്‌കൃതയൂണിവേഴ്‌സിറ്റി കാലടി കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ കിരീടം ചൂടുന്നത് . മികച്ച ഒരു ഫൈനല്‍ മത്സരമായിരുന്നു നടന്നത് .വിജയികള്‍ക്ക് 30000 രൂപക്യാഷ് പ്രൈസും ശ്രീകണ്ടംകുളത്തിലോനപ്പന്‍ മെമ്മോറിയല്‍ റോളിങ്ങ്‌ട്രോഫിയും പയസ്‌കണ്ടംകുളത്തിയും മുഖ്യഅഥിതിയായ അഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ആര്‍ ബിജോയും ചേര്‍ന്നു നല്‍കി , രണ്ടാം സ്ഥാനക്കാര്‍ക് 25000 ക്യാഷ്‌പ്രൈസും ടി. എല്‍ ഫ്രാന്‍സിസ് തൊഴുത്തുംപറമ്പില്‍ റണ്ണേഴ്‌സ്‌ട്രോഫിയും ടി. ജെ തോമസ് നല്‍കി .ചടങ്ങില്‍ കെ.സ്. ഇചെയര്‍മാന്‍ അഡ്വ. എ. പി. ജോര്‍ജ് കളിക്കാരെ പരിചയപെട്ടു . മികച്ചഗോള്‍കീപ്പര്‍ , ഡിഫന്‍ഡര്‍ , ഫോര്‍വേഡ് ആയി സെന്റ്, തോമസ് കോളേജ് തൃശ്ശൂര്‍ലെ ജെയ്മിജോയ് , റിജോ , ശ്രീക്കുട്ടന്‍ എന്നിവരെ തിരഞ്ഞെടുത്തു,ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പാപ്പി മെമ്മോറിയല്‍ പുരസ്‌കാരവും , മികച്ച മിഡ്ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരവും ഫൈനലിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ശ്രീശങ്കരകാലടിയൂണിവേഴ്‌സിറ്റിയിലെ റഫീഖ് , ഷെഫീഖ് ,എഡ്വിന്‍ എന്നിവര്‍ കരസ്ഥമാക്കി , കളിയിലെ മികച്ചഗോളിനുള്ള പുരസ്‌കാരവും , ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി ക്രൈസ്റ്റ് കോളേജിലെ അഭിഷേകിനെ തിരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ, ജേക്കബ് ഞെരിഞ്ഞപ്പിള്ളി , കോളേജ് പ്രിന്‍സിപ്പല്‍ഡോ. മാത്യുപോള്‍ഊക്കന്‍ ,വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊ. വി.പിആന്റോ ,ഫാ. ജോയ് പീനിക്കപ്പറമ്പില്‍ ,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരായ ഡോ . ജേക്കബ് ജോര്‍ജ് ,സെബാസ്റ്റ്യന്‍ കെ.എം , ഡോ . ശ്രീജിത്ത് രാജ് ,ഡോ .അരവിന്ദബി.പി ,ഡോ വിവേകാന്ദന്‍ ,തോമസ്വി.എന്നിവര്‍ പ്രസംഗിച്ചു .

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img