വടയമ്പാടിയും അശാന്തന്റെ മൃതദേഹത്തോടുള്ള അനാദരവും കുരിപ്പുഴക്ക് നേരെയുള്ള അക്രവും സംഘപരിവാറിന്റെ ജാതീയ വിവേചനത്തിന്റെ ഇരുള്‍ പരത്തല്‍ : കെ പി സന്ദീപ്

480

കാട്ടൂര്‍ :- വടയമ്പാടി സംഭവവും അശാന്തന്‍ഖെ മൃതദേഹത്തോട് കാണിച്ച അനാദരവും കുരീപ്പുഴക്ക് നേരെ കൊല്ലത്തുണ്ടായ അക്രമവും സംഘപരിവാറിന്റെ മതേതര കേരളത്തില്‍ ജാതീയ വിവേചനത്തിന്റെ അന്ധകാരം പരത്തുന്ന പുതിയ ശ്രമങ്ങളാണെന്ന് എ.ഐ.വൈ.എഫ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ പി സന്ദീപ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സായാഹ്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.എ.ഐ.വൈ.എഫിനെ പോലുള്ള യുവജന പ്രസ്ഥാനങ്ങള്‍ തീര്‍ക്കുന്ന പ്രതിരോധങ്ങള്‍ക്ക് മാത്രമേ ഇവയെ ചെറുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.കെ എ പ്രദീപ് അധ്യക്ഷനായി. ടി ആര്‍ രമേഷ്,എ എസ് ബിനോയ്,എ ജെ ബേബി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി കെ രമേഷ് സ്വാഗതവും, സഹഭാരവാഹി ജോജോ നന്ദിയും രേഖപ്പെടുത്തി.

Advertisement