ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെതായ ഇരിങ്ങാലക്കുട ഠാണവിലെ സി ഐ ഓഫീസ് കെട്ടിടവും സ്ഥലവും പോലീസ് ട്രാഫിക് യൂണിറ്റായി മാറുന്നു.ദീര്‍ഘകാലമായി ഈ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഓഫിസായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.കാട്ടൂങ്ങച്ചിറയിലെ പോലീസ് സ്‌റ്റേഷന്‍ ഓഫീസറായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാറ്റപ്പെട്ടപ്പോള്‍ ഠാണവിലെ കെട്ടിടം ദേവസ്വം തിരികെ ആവശ്യപെടുകയും തിരികെ ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് കെട്ടിടത്തിന് മുന്നില്‍ പോലിസ് ട്രാഫിക് യൂണിറ്റായി പുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ 4 വര്‍ഷമായി കാട്ടുങ്ങച്ചിറയിലെ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രാഫിക് യൂണിറ്റാണ് ദേവസ്വം തിരികെ വേണമെന്ന് ആവശ്യപ്പെട്ട ഠാണാവിലെ കെട്ടിടത്തിലേക്ക് മാറ്റുവാന്‍ ഒരുങ്ങുന്നത്.ദേവസ്വത്തിന് ഭൂമി തിരികെ നല്കാതിരിക്കാനുള്ള പോലീസിന്റെ നീക്കമായിട്ടാണ് ഇതിനെ കാണുന്നതെങ്കില്ലും നഗരത്തില്‍ നിന്നും 2 കിലോമിറ്റര്‍ ദൂരെയുള്ള കാട്ടുങ്ങച്ചിറ പോലിസ് സ്‌റ്റേഷനിലേയ്ക്ക് എല്ലാ പോലിസ് സംവിധാനങ്ങളും മാറിയപ്പോള്‍ നഗരമദ്ധ്യത്തില്‍ 24 മണിക്കൂറും പോലിസ് പ്രെട്രോളിംങ്ങ് സംവിധാനം നിലനിര്‍ത്തുന്നതിനായാണ് സ്ഥലം ട്രാഫിക് യൂണിറ്റായി മാറ്റുന്നതെന്നും ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സുരേഷ് കുമാര്‍ പറഞ്ഞു.ഫെബ്രുവരി 14 ന് തിരുവനന്തപുരത്തു നടക്കുന്ന ദേവസ്വം കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയില്‍ വിശദാശംങ്ങള്‍ ധരിപ്പിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പ്രതികരിച്ചു.
കൂടല്‍മാണിക്യം ദേവസ്വം തിരികെ ആവശ്യപ്പെട്ട സി ഐ ഓഫീസ് ട്രാഫിക് യൂണിറ്റായി മാറുന്നു.
Advertisement