പൊറത്തിശ്ശേരി മഹാത്മാ എല്‍.പി.& യു.പി സ്‌കൂളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്യുന്നു.

807

പൊറത്തിശ്ശേരി : മഹാത്മാ എല്‍.പി.& യു.പി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി.ടി.എ.യുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സജ്ജമാക്കിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ക്ലാസ് മുറികളിലെ സ്പീക്കര്‍ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും 58- ാം വാര്‍ഷികം, അധ്യാപക രക്ഷാകര്‍തൃ മാതൃദിനം എന്നിവയും ഫെബ്രുവരി 9 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങില്‍ ഹൈടെക് പ്രോജെക്ടിലേക്ക് കമ്പ്യൂട്ടര്‍ സംഭാവന നല്‍കിയ വ്യക്തികളെ ആദരിക്കുകയും എല്‍.എസ്.എസ്. പരീക്ഷയില്‍ വിജയികളായ അക്ഷയ് കൃഷ്ണ എം.വി, അഞ്ജന.എം.പി , യു.എസ്.എസ് പരീക്ഷയില്‍ വിജയികളായ ഗോപിക ടി.എസ്, ശ്രീലക്ഷ്മി കെ.ജി എന്നിവരെ അനുമോദിക്കുകയും ചെയ്യും. പത്രസമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജി. ഇ.ബി, പി.ടി.എ പ്രസിഡന്റ് സുരേഷ്. എം.എസ്, ഫസ്റ്റ് അസിസ്റ്റന്റ് ലിനി എം. ബി, മാനേജ്മെന്റ് പ്രധിനിധി ഐ.എസ് ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു.

Advertisement