Home NEWS സുജിത്ത് കൊലപാതകം : മിഥുനേ റിമാന്റ് ചെയ്തു ; സഹായിച്ച ഓട്ടോഡ്രൈവറുടെ അറസ്റ്റ് രേഖപെടുത്തി.

സുജിത്ത് കൊലപാതകം : മിഥുനേ റിമാന്റ് ചെയ്തു ; സഹായിച്ച ഓട്ടോഡ്രൈവറുടെ അറസ്റ്റ് രേഖപെടുത്തി.

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ വെച്ച് നടത്തിയ ഇരിങ്ങാലക്കുടയെ നടുക്കിയ സുജിത്ത് കൊലപാതത്തിന് ശേഷം പ്രതി മിഥുനേ രക്ഷപെടുവാന്‍ സഹായിച്ച ഓട്ടോഡ്രൈവര്‍ പട്ടേപ്പാടം സ്വദേശി വാത്യാട്ട് വീട്ടില്‍ ലൈജു (32) വിനെ പോലിസ് അറസ്റ്റ് രേഖപെടുത്തി. ലൈജുവിന്റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജില്‍ രാത്രിയോടെ മിഥുനേ കൊണ്ടുവന്ന് താമസിപ്പിക്കുകയും , പിറ്റേന്ന് രാവിലെ പണവും, തന്റെ വസ്ത്രങ്ങളും മറ്റും നല്‍കി ഇയാളുടെ തന്നേ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നാക്കിയതായും പിടിയിലായ ഓട്ടോ ഡ്രൈവര്‍ പോലീസിനോട് സമ്മതിച്ചതായി അറിയുന്നു.പിടിയിലായ ഓട്ടോ ഡ്രൈവര്‍ പട്ടേപാടം സ്വദേശിയാണെങ്കിലും വീട്ടില്‍ സ്ഥിരമായി മദ്യപിച്ച് കലഹം ഉണ്ടാക്കുന്ന ആളായതിനാല്‍ വീട്ടില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ഇയാള്‍ വര്‍ഷങ്ങളായി മാപ്രാണത്ത് ഒറ്റക്കാണ് താമസിച്ചു വരുന്നത്.ഒളിവില്‍ പോയതിന് ശേഷം തിരികെയെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി മിഥുന്‍ അപകടനില തരണം ചെയ്തു.തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച്ച എത്തിയ മജിസ്ര്‌ടേറ്റ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.പ്രതിയെ ഡിസ്റ്റാര്‍ജ് ചെയ്യുന്നത് അറിയിക്കാനും ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന പ്രതിയെ ഇരിങ്ങാലക്കുട സബ് ജയിലേയ്ക്ക് മാറ്റും.പ്രത്യേക അന്യേഷണ സംഘത്തില്‍ SI Kട. സുശാന്ത്, സീനിയര്‍ CP0 മാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, അനീഷ് കുമാര്‍, Mk ഗോപി ,CP 0 ട pk മനോജ്, AK മനോജ് , Cട രാജേഷ്, രാഗേഷ് എന്നിവരാണ് ഉണ്ടായിരുന്നത്

 

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

 

Exit mobile version