ഇരിഞ്ഞാലക്കുട : നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച പദ്ധതികളെല്ലാം ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചതായി പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു. 61 പദ്ധതികള്‍ ആണ് ബഡ്ജറ്റിലേക്ക് നിര്‍ദേശിച്ചിരുന്നത്. കാട്ടൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം, കാറളം ആല്ക്കക്കടവ് പാലം, ഠാണ ചന്തക്കുന്ന് റോഡ് വീതി 17 മീറ്റര്‍ ആക്കല്‍, കോന്തിപുലം സ്ലൂയിസ് നിര്‍മ്മാണം, ആനന്ദപുരം – നെല്ലായി റോഡ് ബി എം & ബി സി നിലവാരത്തിലാക്കല്‍, ആളൂര്‍ സമഗ്ര കുടിവെള്ള പദ്ധതി, മുരിയാട് നടവരമ്പ് ലിഫ്റ്റ് ഇറിഗേഷന്‍, പൂമംഗലം -പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആവുണ്ടര്‍ ചാല്‍ പാലം എന്നിവയെല്ലാമാണ് പ്രധാനപ്പെട്ട പദ്ധതികള്‍. കൂടാതെ മണ്ഡലത്തെ തരിശു രഹിതമാക്കാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ആരോഗ്യ സുരക്ഷക്കുമായിട്ടുള്ള വിവിധ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‌കൊള്ളിച്ചിട്ടുണ്ടെന്നു എം എല്‍ എ അറിയിച്ചു.
ഠാണ-ചന്തകുന്ന് വികസനം 17 മീറ്ററില്‍ ആക്കിയ പുതിയ എസ്റ്റിമേറ്റ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പെടുത്തി.
Advertisement