ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ കോളേജിലെ മള്‍ട്ടി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ‘മിറേഴ്‌സ് 2018’ എന്ന പേരില്‍ മീഡിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. നിരവധി കലാപ്രകടനങ്ങള്‍ സംഗമിക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി 9ന് രാവിലെ രജിസ്‌ട്രേഷനോടെ ആരംഭിക്കും. കേരളത്തിലുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികളും ഒപ്പം പൊതുജനങ്ങളും വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്ന ആവേശകരമായ മത്സരങ്ങളാണ് മിറേഴ്‌സ് ഒരുക്കുന്നത്. വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന ഫോട്ടോഗ്രഫി & ഡിജിറ്റല്‍ വര്‍ക്ക് പ്രദര്‍ശനം, ലൈവ് പെയിന്റിംഗ് എന്നിവ ഫെസ്റ്റിന് മിഴിവേകും. കളിമണ്‍ ശില്‍പ്പകല, ത്രീഡി, ഗ്രീന്‍ സ്‌ക്രീന്‍ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, ക്രാഫ്റ്റ് ബൈ പ്‌ളാസ്റ്റിക് വേസ്റ്റ്, തുടങ്ങിയ വിഷയങ്ങളിലുള്ള സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും ഫസ്റ്റിന് എത്തിച്ചേരുന്ന എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വിധത്തില്‍ ഒരുക്കുന്നു. നിരവധി ടി.വി.- സിനിമാ ആര്‍ട്ടിസ്റ്റുകളും ടെക്‌നിക്കല്‍ വിദഗ്ധരുമായുള്ള ഇന്റര്‍ ആക്ടീവ് സെക്ഷനുകളും പ്രോഗ്രാമുകളും ഉണ്ടായിരിക്കും. ഡിജെ മ്യൂസിക്കിനൊപ്പം ലൈവ് പെയിന്റംഗ് എന്ന പുത്തന്‍ ഫ്യൂഷന്‍ ഈ ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമാണ്. ബൈക്ക് അഭ്യാസപ്രകടനങ്ങളും പെറ്റ് ഡോഗ് ഷോയും ഫെസ്റ്റിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. മത്സരത്തിനെത്തുന്ന പ്രദര്‍ശനമികവുള്ള ഹ്രസ്വചിത്രങ്ങള്‍ ഫെസ്റ്റില്‍ സക്രീന്‍ ചെയ്യും. കാണികള്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും സ്‌പെഷ്യല്‍ ഫുഡ് സ്റ്റാളുകളും ഫെസ്റ്റില്‍ ഒരുക്കുന്നതാണ്. മത്സരവിജയികള്‍ക്ക് തകര്‍പ്പന്‍ സമ്മാനങ്ങള്‍ക്ക് പുറമെ പങ്കെടുക്കുന്ന എല്ലാ കോളേജ് വിദ്യര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ബെസ്റ്റ് ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് ഫാഷന്‍ ഡിസൈന്‍, ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് ഡാന്‍സിംഗ് ടീം എന്നീ വിഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരിക്കാവുന്നതാണ്. ട്രഷര്‍ ഹണ്ട്, സ്‌പോട്ട് ഫോട്ടോഗ്രഫി, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, ബെസ്റ്റ് റിപ്പോര്‍ട്ടിംഗ് എന്നീ മത്സരയിനങ്ങള്‍ കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് മാത്രമായാണ് ഒരുക്കിയിരിക്കുന്നത്. സഹജീവികളോട് സഹാനുഭൂതി ഉള്ളവരായിരിക്കുക എന്ന അടിസ്ഥാനതത്വത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഫെസ്റ്റിനോടനുബന്ധിച്ച ലഭിക്കുന്ന തുകയില്‍ നിന്ന് അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസ സഹായത്തിനായി ഉപയോഗിക്കുന്നതാണ്. ഫെസ്റ്റിനോടനുബന്ധിച്ച് പുറത്തിറക്കിയ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് ഫെബ്രുവരി 10ന് നടക്കും. മീഡിയ ഫെസ്റ്റിന്റെ ഭാഗമായി ‘പ്രകൃതിക്കൊപ്പം’ എന്ന വിഷയത്തില്‍ ഒരു ഓപ്പണ്‍ കാന്‍വാസ് പെയിന്റിംഗ് വരും ദിവസങ്ങളില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിക്കുന്നതാണ്. ടി.എ.എസ്.സി. മള്‍ട്ടിമീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജേക്കബ് കെ.സി., അദ്ധ്യാപകനായ അനിമേഷ് സേവിയര്‍, അസോസിയേഷന്‍ സെക്രട്ടറി ഗോകുല്‍, ഫെസ്റ്റ് കണ്‍വീനറായ ആല്‍ബിന്‍ എന്നിവരും, വിവിധ മള്‍ട്ടിമീഡിയ ക്‌ളാസ്സുകളെ പ്രതിനിധീകരിച്ച് ഉത്തര, ഫ്രെഡി, ജയ്കിഷന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Advertisement