മാധ്യമ പ്രവര്‍ത്ത സംഗമം ഇരിങ്ങാലക്കുട രൂപതയില്‍

618

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയിലുള്ള വ്യത്യസ്ഥ പ്രസ്സ് ക്ലമ്പുകളില്‍ അംഗങ്ങളായ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരേയും ഒരുമിച്ച് ചേര്‍ന്ന് ‘മാധ്യമകൂട്ടായ്മ 2018’ സംഗമം ഇരിങ്ങാലക്കുട രൂപതാ ഭവനത്തില്‍ നടന്നു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പത്രപ്രവര്‍ത്തന രംഗത്തെ ഈടുറ്റ സംഭാവനകള്‍ക്ക് ഏവര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു. സത്യത്തിന്റേയും നീതിയുടേയും നന്മയുടേയും ശബ്ദമായി മാധ്യമങ്ങള്‍ ഉയര്‍ന്നു നില്‍ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. രൂപതാ സഹകരണത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പത്രപ്രവര്‍ത്തക ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചും പ്രസ്സ് ക്ലബുകളുടെ കൂട്ടായ്മയോടെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാവുന്ന ‘ഓണ്‍ലൈന്‍ ന്യൂസ് ഹബി’നെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, വിവിധ പ്രസ് ക്ലബ് പ്രസിഡന്റുമാര്‍, സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കോന്തുരത്തി, രൂപത പിആര്‍ഒ ഫാ. ജോമി തോട്ട്യാന്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട, ചാലക്കുടി, മാള, കൊടകര, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, വെള്ളാംകല്ലൂര്‍ എന്നിവിടങ്ങളിലെ 82 അംഗങ്ങള്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു.

Advertisement