മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം നവീകരിച്ച ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു.

544

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെയും നിക്ഷേപ സമാഹരണത്തിന്റെയും ഉദ്ഘാടനം നടന്നു. ഇരിങ്ങാലക്കുട ടൗണിലുള്ള മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ ഓഫീസ് കെട്ടിടത്തില്‍ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം എന്‍ എസ് എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ: ഡി.ശങ്കരന്‍കുട്ടി നിര്‍വ്വഹിച്ചു. ശ്രീ കൂടല്‍മാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്യ്തു. സഹകരണസംഘം പ്രസിഡണ്ട് സി.ചന്ദ്രശേഖരമേനോന്‍ അധ്യക്ഷത വഹിച്ചു.
എന്‍ എസ് എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍ ആശംസകളര്‍പ്പിച്ചു. മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം ഡയറക്ടര്‍മാരായ എം. സുരേഷ്, കെ ശേഖരന്‍. പ്രവീണ്‍കുമാര്‍, രാജി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡണ്ട് കെ.മനോജ് സ്വാഗതവും സെക്രട്ടറി ശ്രീദേവി നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

 

Advertisement