അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം ജനുവരി 20 മുതല്‍ 29 വരെ

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രങ്ങളിലെന്നായ അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 20ന് കൊടികയറി 29ന് ആറാട്ടോട് കൂട് സമാപിയ്ക്കും.20ന് സന്ധ്യയ്ക്ക് കാവ്യകേളി,7ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്രതാരം സഞ്ജു ശിവറാം നിര്‍വഹിയ്ക്കും.രാത്രി 8.30ന് കൊടിയേറ്റം തുടര്‍ന്ന് നൃത്തനൃത്തങ്ങള്‍ 10.15ന് കൊടിപുറത്ത് വിളക്ക്.21ന് സന്ധ്യയ്ക്ക് സംഗീതാര്‍ച്ചന,നൃത്തനൃത്തങ്ങള്‍, 22ന് രാത്രി 7.30ന് നാട്ട്യരങ്ങ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 23-ാം തിയ്യതി സന്ധ്യയ്ക്ക് 6.45ന് സുപ്രസിദ്ധ സിനിമാതാരം ദേവീചന്ദന അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 24-ാം തിയ്യതി 6.45ന് ചലച്ചിത്ര പിന്നണി ഗായകരായ എടപ്പാള്‍ വിശ്വനാഥ്, റീന മുരളി, ഇന്ദുലേഖ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, 25-ാം തിയ്യതി കണ്ണൂര്‍ ജയശ്രീ രാജീവും സംഘവും അവതരിപ്പിക്കുന്ന ക്‌ളാസിക്കല്‍ ഫ്യൂഷന്‍, 10.30ന് കിരീതം കഥകളി, 26 വെള്ളിയാഴ്ച രാവിലെ കാണിക്കയിടല്‍ മാതൃക്കല്‍ ദര്‍ശനം, വൈകീട്ട് 7ന് മട്ടന്നൂര്‍ ശ്രീരാജ് നയിക്കുന്ന തായമ്പക, 10.30ന് തിരുവന്തപുരം അക്ഷരകലയുടെ നാടകം എഴുത്തച്ചന്‍ എന്നിവ ഉണ്ടായിരിക്കും. എട്ടാം ഉത്സവമായ 27 ശനിയാഴ്ച രാവിലെ 9 മുതല്‍ 12.30 വരെ ഏഴ് ആനകളോടുകൂടിയ ശീവേലി, മോളകലാനിധി പെരുവനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, പ്രസാദ ഊട്ട് എന്നിവ നടക്കും. വൈകീട്ട് 7 മണിക്ക് പിന്നണി ഗായിക ഹരിത ഹരീഷ്, പെരുമ്പാവൂര്‍ ഷൈന്‍, അഖില്‍ ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ ഭക്തിഗാനമേള സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കുന്നു. രാത്രി 8.30ന് എഴുന്നെള്ളിപ്പും 10മുതല്‍ ചെറുശ്ശേരി ശ്രീകുമാര്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യവും, രാത്രി 12ന് പാണ്ടി മേളവും ഉണ്ടാകും. പത്താം ഉത്സവമായ 29 തിങ്കളആഴ്ച രാവിലം ക്ഷേത്രകുളമായ അയ്യന്‍ചിറയിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്, 10 മണിക്ക് ആറാട്ട്, തുടര്‍ന്ന് കൊടിക്കല്‍പറ, ആറാട്ടുകഞ്ഞി വിതരണം എന്നിവയും നടക്കും. പത്തു ദിവസവും രാവിലെ ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. സെക്രട്ടറി എം.എസ്. മനോജ്, ട്രഷര്‍ വി.പി.ഗോവിന്ദന്‍കുട്ടി, പബ്‌ളിസിറ്റി ചെയര്‍മാന്‍ സി.സി.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img
Previous article
Next article
കുമ്മനത്തിന്റെ വികാസ യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി   ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി. ഇരിങ്ങാലക്കുടയിലെ സാംസ്‌ക്കാരിക നായകന്മാരായ ചാത്തന്‍മാസ്റ്ററുടേയും കേശവന്‍ വൈദ്യരുടേയും സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മാപ്രാണം കുഴിക്കാട്ടുകോണത്ത് എത്തിയ യാത്രക്ക് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് ചാത്തന്‍മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ കുമ്മനം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മാടായിക്കോണത്തുള്ള അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മാപ്രാണം സെന്ററില്‍ കാടുപിടിച്ച് നശിക്കുന്ന ചാത്തന്‍മാസ്റ്റര്‍ ഹാളും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നിട് കാട്ടുങ്ങച്ചിറയിലുള്ള മതമൈത്രി നിലയം സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ കേശവന്‍ വൈദ്യരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേരളത്തിലെ സാമൂഹ്യപരിഷ്‌ക്കരണത്തിന് നെടുനായകത്വം വഹിച്ച നേതാക്കളെ പിന്നിട് വന്ന തലമുറ വിസ്മരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. ഇവരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയോ, അതിനുള്ള വേദികളോ, സംവിധനങ്ങളോ ഒരുക്കുകയോ ചെയ്യാതെ അവരെ നിന്ദിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സമ്പൂര്‍ണ്ണ, ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ അനീഷ് കുമാര്‍, കെ.പി. ജോര്‍ജ്ജ്, മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.