പുല്ലൂര്‍ ഉരിയച്ചിറയില്‍ നിന്ന് അനധികൃതമായി വെള്ളം കടത്തുന്നു.

1064

പുല്ലൂര്‍ :പോട്ട-മൂന്ന്പീടിക സംസ്ഥാന പാതയില്‍ പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപമുള്ള ഉരിയച്ചിറയില്‍നിന്നും അനധികൃതമായി ലോറിയില്‍ വെള്ളമെടുക്കുന്നു.അന്യസംസ്ഥാന തൊഴിലാളികളാണ് ലോറിയിലെത്തി അപകട വളവില്‍ വാഹനം പാര്‍ക്ക് ചെയ്ത് മോട്ടോര്‍ ഉപയോഗിച്ചു വെള്ളം ടാങ്കറില്‍ നിറച്ച് കൊണ്ടുപോകുന്നത്.സ്വകാര്യ മെബൈല്‍ കമ്പനികള്‍ക്ക് റോഡില്‍ കുഴിയെടുത്ത് ഒപ്റ്റിക്കല്‍ ഫെബര്‍ കേബിളുകള്‍ വലിക്കുന്നതിനായാണ് ഇത്തരത്തില്‍ അധികൃതരുടെ അറിവില്ലാതെ ജലചൂക്ഷണം നടത്തുന്നത്.മാധ്യമങ്ങളുടെ ക്യാമറകള്‍ കണ്ടതോടെ മോട്ടോര്‍ അഴിച്ച് മാറ്റി ഇവര്‍ ലോറിയുമായി കടന്ന്കളഞ്ഞു.ഇരിങ്ങാലക്കുട നഗരസഭയുടെയും മുരിയാട് പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന ഇടമാണിത്. ഇത്തരം ജല സ്രോതസ്സുകളില്‍ നിന്നും വെള്ളം മറ്റു ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകരുത് എന്ന നിയമം നിലനില്‍ക്കുമ്പോളാണ് ഇവിടെ ജലചൂഷണം നടക്കുന്നത്.

Advertisement