സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു.

485

ഇരിങ്ങാലക്കുട..ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിയുടെ ഭാഗമായി രൂപതാ സോഷ്യല്‍ ആക്ഷന്‍ ഫോറം രൂപം നല്‍കിയ ലിറ്റില്‍ ഹാര്‍ട്ട് പദ്ധതിയുടെ ഭാഗമായി ഹ്യദയസംബന്ധമായ രോഗമുള്ള കുട്ടികള്‍ക്കുവേണ്ടി സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഡിറ്റോറിയത്തില്‍ വച്ച് ജനുവരി 20ന് ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4വരെ സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് നടത്തുന്നു.ക്യാമ്പില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ ഒരുവയസു മുതല്‍ 18 വയസു വരെയുളള കുട്ടികളുടെ ഹ്യദയസംബന്ധമായ എല്ലാ അസുഖങ്ങളും ഇ.സി.ജി.എക്കോ ടെസറ്റ് തുടങ്ങിയ പരിശോധനകള്‍ നടത്തി ശസ്ത്രക്രിയ ആവശ്യമായവര്‍ക്ക് (ഹ്യദയത്തിന് ദ്വാരം,വാല്‍വിന് ദ്വാരം) കൊച്ചി ആസറ്റര്‍ മെഡിസിറ്റിയില്‍ വച്ച് സര്‍ക്കാരിന്റെ ആര്‍.ബി.എസ്.കെ. ഹ്യദയപ്രോജക്ടിലൂടെ സൗജന്യശസ്ത്രക്രിയ നടത്തി കൊടുക്കും.ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി പത്തിനകം ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഫീസിലോ, 0480-2834144,0480-2626990 എന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഫാ.വര്‍ഗീസ് കോന്തുരുത്തി അറിയിച്ചു.

Advertisement