തുമ്പൂര്‍ അയ്യപ്പന്‍കാവ് സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം വര്‍ണ്ണാഭം

1380

തുമ്പൂര്‍ : തുമ്പൂര്‍ അയ്യപ്പന്‍കാവ് എം പി പി ബി പി സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ണ്ണാഭമായി ആഘോഷിച്ചു.സമ്മേളനം എം പി ജയദേവന്‍ ഉദ്ഘാടനം ചെയ്തു.സമാജം പ്രസിഡന്റ് കെ ജി വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എ കെ യു അരുണന്‍,വാര്‍ഡ് മെമ്പര്‍ ഷീജ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സമാജത്തിന്റെ സ്ഥാപക അംഗങ്ങളെയും മുന്‍ പ്രസിഡന്റ്,സെക്രട്ടറി,ഖജാന്‍ജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.വിദ്യഭ്യാസരംഗത്തി ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് മെഗാതിരുവാതിരകളി,ചാലക്കുടി ബ്ലൂമാക്‌സിന്റെ ദൃശ്യകലാവിസ്മയം എന്നിവ ജൂബിലി ആഘോഷത്തിന് മാറ്റ് കൂട്ടി.

Advertisement