Monday, April 13, 2026
27.9 C
Irinjālakuda

തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍ : അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ചൂട്ടുകറ്റയുമായി കേരളജനപക്ഷത്തിന്റെ പ്രതിഷേധം

ഇരിഞ്ഞാലക്കുട : പിണ്ടിപ്പെരുന്നാളും ഷഷ്ഠി ഉല്‍സവവും അടക്കം മധ്യകേരളത്തില്‍ ഉല്‍സവകാലം പടിവാതുക്കലെത്തിയിട്ടും ഇരിഞ്ഞാലക്കുട നഗരത്തിലെ തെരുവുവിളക്കുകളിലേറെയും കണ്ണുതുറക്കാത്ത നിലയില്‍. മാസങ്ങളായിത്തുടരുന്ന ഈ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളജനപക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരത്തില്‍ ചൂട്ടുകത്തിച്ച് പ്രകടനം നടത്തി പ്രതിഷേധിച്ചു.തെരുവുവിളക്കുകള്‍ തകരാറിലായത് സംബന്ധിച്ച് പലതവണ പരാതിനല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍, ഉന്നതാധികാരസമിതി അംഗം അഡ്വ.സുബീഷ് ശങ്കര്‍ എന്നിവര്‍ പറഞ്ഞൂ.മഞ്ഞുകാലം ആയതോടെ പ്രധാനറോഡിലും ഇടവഴികളിലും ഇഴജന്തുക്കളുടെ ശല്യം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുമൂലം പ്രഭാതസവാരിക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടായിരിക്കുന്നു. പ്രതിഷേധ സമരം ഷാജന്‍ വാവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ഷൈജോ ഹസ്സന്‍ അഡ്വ.സുബീഷ് പി.ശങ്കര്‍,ജോസ് കിഴക്കേപീടിക, സുരേഷ് വിജയന്‍, ശരത്ത് പോത്താനി, അരവിന്ദന്‍ നടവരമ്പ്, ജി.ദേവാനന്ദ്,മുരിയാട് അനില്‍, ഇമ്മാനുവേല്‍ ജോസ്,പ്രഭാകരന്‍, ജോര്‍ജ്ജ് ചിറ്റിലപ്പള്ളി, സുധീഷ് ചക്കുങ്ങല്‍ ജെഫ്രിന്‍ ജോസ്, ആന്റോ തട്ടില്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img