ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവവും സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ജനുവരി 6 മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 6- ാം തിയ്യതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്തൃശര്‍മ്മന്‍ തിരുമേനി കൊടിയേറ്റം നിര്‍വ്വഹിക്കും.തുടര്‍ന്ന് ചിലമ്പൊലി നൃത്തവിദ്യാലത്തിന്റെ നൃത്തസന്ധ്യ. ജനുവരി 7 – ാം തിയ്യതി രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്. രാത്രി 7ന് മെഗാതിരുവാതിര തുടര്‍ന്ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യും.ജനുവരി 8ന് രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്.രാത്രി 8ന് നാടകം ഒരു നാഴി മണ്ണ്.ജനുവരി 9ന് രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്.രാത്രി 7ന് കലാമേള.ജനുവരി 10ന് രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്.രാത്രി 8ന് നാടകം സഹയാത്രികന്റെ ഡയറികുറിപ്പ്.ജനുവരി 11ന് രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്.രാത്രി 8ന് പള്ളിവേട്ട ജനുവരി 12 ഉത്സവ ദിനത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍,8 മുതല്‍ 10:30 വരെ
ഏഴ് ഗജവീരന്മാര്‍ അണിനിരക്കുന്ന കാഴ്ച ശീവേലി പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരി മേളവും വൈകീട്ട് 4 മുതല്‍ പകല്‍പ്പൂരവും, പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം ശിവദാസ് തുടങ്ങിയ എഴുപത്തഞ്ചോളം കലാകാരന്‍മാര്‍ നയിക്കുന്ന പാണ്ടിമേളം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവ ഉണ്ടാകും.രാത്രി 8ന് നാടകം ഇത് പൊതുവഴിയല്ല.പുലര്‍ച്ചേ 2.30ന് ആറാട്ട് പുറപ്പാട്.പ്ര
സിഡന്റ് കെ.ജി വിജയകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എ. വിനയന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.സി. പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.