ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഞ്ചാവ് പിടികൂടി

506

ഇരിങ്ങാലക്കുട : ഷാഡോ എക്‌സൈസിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കുളം മാരാത്ത് കോളനിയില്‍ നിന്നും കഞ്ചാവുമായി രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടക്കം എടത്തിരുത്തി സ്വദേശികളായ തെക്കേത്തലയ്ക്കല്‍ വീട്ടില്‍ നിധിന്‍ (19) ,വലിയകത്ത് വീട്ടില്‍ അഫ്‌സല്‍ (20) എന്നിവരാണ് പിടിയിലായത് .എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.എ ഷഫീക്ക് ,സിവില്‍ ഓഫീസര്‍മാരായ സരസന്‍ എ.എസ് ,ശിവന്‍ സി വി, സാബു ഐ.വി എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

 

Advertisement