വിസ്മയ കാഴ്ചയനുഭവങ്ങളുമായി മാപ്രാണം വി.കുരിശിന്റെ തീര്‍ത്ഥാടന ദൈവാലയത്തിലെ പുല്‍ക്കൂട്

723

മാപ്രാണം : ക്രിസ്മ്‌സ് ആഘോഷങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായ മാപ്രാണം പള്ളിയിലെ പുല്‍കൂട് വിസ്മയമായി. അത്യപൂര്‍വ്വമായ ദൃശ്യവിരുന്നൊരുക്കിയ പുല്‍ക്കൂടും അതിമനോഹരമായ ദീപാലങ്കാരങ്ങളോടെ ഒരുക്കിയ 15 ക്രിസ്തുമസ് ട്രീകളും, 26-ാം തിയ്യതി ചൊവ്വാഴ്ച വൈകീട്ട് 6 ന് ഉണ്ണിമിശിഹാ കപ്പേളയില്‍ നിന്നും പള്ളിയിലേയ്ക്ക് 400 മതബോധനവിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ക്രിസ്തുമസ്സ് കരോളും ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇടവകാംഗങ്ങളായ 50 കലാകാരന്മാരുടെ നേതൃത്വത്തിലാണ് ഒരു ഏക്കര്‍ സ്ഥലത്ത് ഈ വര്‍ഷത്തെ പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. ഉണ്ണിയേശുവിന്റെ ജനന തിരുനാള്‍ ആഘോഷങ്ങളില്‍ മതിമറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് ട്രെയിനില്‍ പുല്‍ക്കൂടിനെ വലംവെക്കുന്നതും ചലിച്ചുകൊണ്ടിരിക്കുന്ന പാലവും യേശുവിന്റെ കാലഘ’ട്ടത്തിലെ റോമന്‍ സാമ്രാജ്യത്തിലെ കൊട്ടാരവുമൊക്കെ ഈ പുല്‍ക്കൂടിന്റെ പ്രത്യേകതകളാണ്്. പുല്‍ക്കൂട് സന്ദര്‍ശിക്കാന്‍ ക്രിസ്തുമസ് നാള്‍മുതല്‍ ജനുവരി 7 വരെ സൗകര്യമുണ്ടായിരിക്കും.

Advertisement