ആര്‍ദ്രം പദ്ധതി കൃത്യമായി നടപ്പിലാക്കാന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍

465

അരിപ്പാലം: ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്യുന്ന തരത്തില്‍ കൃത്യമായി നടപ്പിലാക്കാന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ പാലിയേറ്റീവ് സെന്ററിന്റെയും 12 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനലിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, വിദ്യാഭ്യാസ പരിഷ്‌ക്കരണം എന്നിവ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുമെന്നും ലൈഫ് പദ്ധതിയിലൂടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെയും, എം.എല്‍.എ.യുടെയും സാമ്പത്തിക സഹായത്തോടെയും ലോകബാങ്കിന്റെ അധിക ധനസഹായവും വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍.കെ. ഉദയപ്രകാശ്, ടി.ജി. ശങ്കരനാരായണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ്, സെക്രട്ടറി സി.എസ്. ഹരി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement