അരിപ്പാലം: ഭാരതീയ ദര്‍ശനങ്ങളില്‍ ഉള്‍കൊള്ളുന്ന സദാചര മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യറാവണമെന്ന് അമരിപ്പാടം ഗുരു നാരായണ ശ്രമമഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ‘പണിക്കാട്ടില്‍ ദേവി ഭാഗവത നവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സദാചാരം ആരോഗ്യം,ദുരാചാരം രോഗമെന്നും ആയുര്‍വേദം അനുശാസിക്കുന്നു അതുപോലെ ഭാഗവതയജ്ങ്ങളിലും വിചാര
സത്രങ്ങളിലും സദാചാര മൂല്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമൂഹത്തിന് നഷ്ടമായി കൊണ്ടിരിക്കുന്ന ആരോഗ്യം വീണ്ടെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിചാരസത്രം പെരിങ്ങോട്ടുക്കര കാനാടി മഠാധിപതി വിഷ്ണു ഭാരതീയ സ്വാമികള്‍ നിര്‍വഹിച്ചു.വിചാര സത്രം ചെയര്‍മാന്‍ സുലേഷ് സുബ്രഹ്മുണ്യന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി.നന്ദനന്‍, കേശവന്‍തൈപറമ്പില്‍ കോ.ഓഡിനേറ്റര്‍ കെ.കെ.ബിനു എന്നിവര്‍ സംസാരിച്ചു.ദേവി ഭാഗവത നവാഹത്തിന് യഞ്ജാചാര്യന്‍ ഒ.വേണുഗോപാല്‍ കുന്നംകുളം, വടശ്ശേരിഹരി നമ്പൂതിരി, വസന്ത സുന്ദരന്‍ എന്നിവരും ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി പടിയൂര്‍
വിനോദ്, വൈശാഖ് പണിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.