പൂമംഗലം പഞ്ചായത്തുകാര്‍ക്ക് തണലായി ആര്‍ദ്രം പദ്ധതി പൂര്‍ത്തിയായി

613

പൂമംഗലം: പൂമംഗലം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ചികിത്സയ്ക്കു വേണ്ടി ആശ്രയിക്കുന്ന പൂമംഗലം ഗ്രാമപഞ്ചായത്ത്- പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കി. പാലിയേറ്റീവ് സെന്ററിന്റെയും 12 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനലിന്റെയും ഉദ്ഘാടനം 2017 ഡിസംബര്‍ 24 ഞായറാഴ്ച രാവിലെ 9.30ന് വ്യവസായ- കായിക- യുവജന ക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും.  ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ അധ്യക്ഷത വഹിക്കും. സര്‍ക്കാരിന്റെയും, എം.എല്‍.എ.യുടെയും സാമ്പത്തിക സഹായത്തോടെയും ലോകബാങ്കിന്റെ അധിക ധനസഹായവും വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. ഹരി റിപ്പോര്‍ട്ടും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.സുഖിത കെ. ആര്‍ദ്രം റിപ്പോര്‍ട്ടും അവതരിപ്പിക്കും. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍പേഴ്സണും ആയ വര്‍ഷ രാജേഷ് സ്വാഗതവും സ്വാഗതം ആശംസിക്കും.

Advertisement