ഇരിങ്ങാലക്കുടയില്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര ഡിസംബര്‍ 23ന്

466
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി. എല്‍. സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍ ജൂനിയര്‍ സി.എല്‍.സി യുടെ സഹകരണത്തോടെ റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് 2017 ഡിസംബര്‍ 23 ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പ്രൊഫഷണല്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര സംഘടിപ്പിക്കുന്നു.  ഘോഷയാത്ര ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണ കൂടി രാത്രി 8 മണിക്ക് കത്തീഡ്രല്‍ ദൈവാലയങ്കണത്തില്‍ എത്തി ചേരുന്നു.  തുടര്‍ന്ന് ഒരോ ടീമുകളുടെ ഡിസ്‌പ്ലേ ഉണ്ടായിരിക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനം 77,777 രൂപ ക്യാഷ് അവാര്‍ഡും,രണ്ടാം സമ്മാനം 55,555 രൂപ ക്യഷ് അവാര്‍ഡും,മൂന്നാം സമ്മാനം 33,333 രൂപ ക്യാഷ് അവാര്‍ഡും,കൂടാതെ മത്സരത്തില്‍ പങ്കെടുത്ത സമ്മാനാര്‍ഹരല്ലാത്ത എല്ലാ ടീമുകള്‍ക്കും 20,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും. മത്സരത്തില്‍ 10 ടീമുകളിലായി ഏകദേശം 1500ല്‍ പരം അംഗങ്ങള്‍ പങ്കെടുക്കുന്നു.ഘോഷയാത്രയുടെ ഉല്‍ഘാടനം വൈകീട്ട് 5 മണിക്ക് ടൗണ്‍ ഹാള്‍ പരിസരത്തു വെച്ച് തൃശൂര്‍ ജില്ല റൂറല്‍ പോലിസ് ചീഫ് യതീഷ് ചന്ദ്ര ഐ പി എസ് നിര്‍വഹിക്കുന്നു.കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിക്കും ഫാ.ലിജോ ബ്രഹ്മകുളം ആമുഖ പ്രസംഗവും, മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എ.പി ജോര്‍ജ്ജ് മുഖ്യ സന്ദേശവും,പോള്‍ ഫ്രാന്‍സിസ്, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി.സി.വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍സോണിയ ഗിരി, സി.എല്‍.സി നാഷ്ണല്‍ കസല്‍ട്ടന്റ് ഷോബി കെ പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുതായിരിക്കും. ഇരിങ്ങാലക്കുട ഡി വെ എസ് പി ഫേമസ് വര്‍ഗ്ഗീസ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ്  ചെയ്യുംയോഗത്തിന് പ്രൊഫഷണല്‍ സി. എല്‍. സി പ്രസിഡന്റ് ഒ.എസ്സ്.ടോമി സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ ജോയ് പിജെ നന്ദിയും പറയും.സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.യോഗത്തിന്റെ ഉല്‍ഘാടനവും സമ്മാനദാനവും ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സ നിമ്യ ഷിജു നിര്‍വഹിക്കും.  യോഗത്തില്‍ ഇരിങ്ങാലക്കുട പോള്‍ജോ വ്യാപാര്‍ കേന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പോള്‍ ജോസ് തളിയത്ത്, അസി.വികാരി ഫാ.ടിനോ മേച്ചേരി, കത്തീഡ്രല്‍ ട്രസ്സി റോബി കാളിയങ്കര, വാര്‍ഡ് മെമ്പര്‍ റോക്കി ആളൂക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുതായിരിക്കും.
Advertisement