റൂബീ ജൂബിലി ദനഹ തിരുന്നാള്‍ നേര്‍ച്ച വെഞ്ചരിപ്പ് നടത്തി

402
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ ജനുവരി 6,7,8 തിയ്യതികളില്‍ നടക്കുന്ന റൂബി ജൂബിലി ദനഹാ തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള നേര്‍ച്ചയുടെ വെഞ്ചരിപ്പ് കര്‍മ്മം കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ നിര്‍വഹിച്ചു.ഫാ.അജോ പുളിക്കന്‍,ഫാ.ലിജോ ബ്രഹ്മകുളം,ഫാ.ടിനോ മേച്ചേരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.കത്തിഡ്രല്‍ ട്രസ്റ്റിമാരായ റോബി കാളിയങ്കര,ലോറന്‍സ് ആളൂക്കാരന്‍,ഡേവീസ് കോക്കാട്ട്,ജനറല്‍ കണ്‍വീനര്‍ സിജോ എടത്തിരുത്തിക്കാരന്‍,ജോ.കണ്‍വീനര്‍മാരായ രഞ്ചി അക്കരക്കാരന്‍,മിനി കാളിയങ്കര,നേര്‍ച്ച കണ്‍വീനര്‍ ഷെര്‍ളി ജോക്‌സണ്‍,ജോ.കണ്‍വീനര്‍ സില്‍വി പോള്‍,പബ്‌ളിസിറ്റി കണ്‍വീനര്‍ ജോസ് മാമ്പിളളി,ജോ.കണ്‍വീനര്‍ ബാബു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.10000 കുപ്പി തേനും,ഒന്നര ലക്ഷത്തോളം പേര്‍ക്കുള്ള നേര്‍ച്ച പാക്കറ്റുകളുമായാണ് നേര്‍ച്ചക്കായി സജ്ജമാക്കുന്നത്.
Advertisement