വിവാഹത്തിന് സ്നേഹസമ്മാനമായി തുണിസഞ്ചി

471

ഇരിങ്ങാലക്കുട: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നവദമ്പതികളുടെ ഉപഹാരമായി തുണിസഞ്ചി സമ്മാനിച്ചു. ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.ജി പ്രദീപിന്റെ വിവാഹത്തിനാണ് സ്നേഹസമ്മാനമായി അതിഥികള്‍ക്ക് തുണികള്‍ക്ക് സഞ്ചി നല്‍കിയത്. വെള്ളിക്കുളങ്ങര മോനൊടി കണ്ടേടത്ത് ഗോവിന്ദന്‍കുട്ടിയുടേയും പത്മിനിയുടേയും മകനായ പ്രദീപും പാലക്കാട് പരുത്തിപ്പുള്ളി പൊള്ളക്കാട്ട് രാധാകൃഷ്ണന്റേയും സുമയുടേയും മകല്‍ രോഹിണിയും ഞായറാഴ്ചയാണ് വിവാഹിതരായത്. കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു വിവാഹം. സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കിഴുത്താണിയിലെ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റില്‍ നിര്‍മ്മിച്ച സഞ്ചികളാണ് നല്‍കിയത്. ആയിരത്തോളം അതിഥികള്‍ക്ക് തുണിസഞ്ചി സമ്മാനിച്ചു. പ്ലാസ്റ്റിക്കിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി തുണിസഞ്ചിയെ പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശത്തോടെയാണ് അത് സമ്മാനമായി നല്‍കിയതെന്ന് പ്രദീപ് പറഞ്ഞു.

Advertisement