കാട്ടൂര്‍: കാട്ടൂര്‍ കലാ സദനത്തിന്റെ നേതൃത്വത്തില്‍ പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ ചിന്താസംഗമവും തോപ്പില്‍ഭാസി അനുസ്മരണവും നടന്നു. കെ.ബി.തിലകന്‍ അധ്യക്ഷത വഹിച്ചു. കലാസദനം സെക്രട്ടറി വി. രാമചന്ദ്രന്‍ തോപ്പില്‍ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയം കെ.ഹരി അവതരിപ്പിച്ചു. മുകുന്ദന്‍ കാരേക്കാട്ട്, ശശി കാട്ടൂര്‍, അനില്‍ ചരുവില്‍, ബീന രഘു എന്നിവര്‍ സംസാരിച്ചു.
Advertisement