എ.പി.ജോര്‍ജ്ജ് കെ.എസ്.ഇ. ലിമിറ്റഡിന്റെ പുതിയ സാരഥി

447

ഇരിങ്ങാലക്കുട: കെ.എസ്.ഇ. ലിമിറ്റഡിന്റെ പുതിയ മാനേജിങ്ങ് ഡയറക്ടര്‍ ആയി എ.പി. ജോര്‍ജ്ജ് അക്കരക്കാരന്‍ ചാര്‍ജെടുത്തു. കഴിഞ്ഞ 54 വര്‍ഷമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച പ്രമോട്ടര്‍ ഡയറക്ടര്‍മാരില്‍ ഒരു വ്യക്തിയാണ്. കഴിഞ്ഞ 23 വര്‍ഷമായി കമ്പനിയുടെ ലീഗല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു വര്‍ഷമായി കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇരിങ്ങാലക്കുടയുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, മുനിസിപ്പല്‍ കൗണ്‍സില്‍. പോപ്പുലര്‍ റൈസ് ആന്റ് ഓയില്‍ മില്‍സ് പാര്‍ട്ടണര്‍, കാത്തലിക് യൂണിയന്‍ ചിറ്റീസ് ഡയറക്ടര്‍, കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍, സോഷ്യല്‍ ഫോറം കുറീസ് ചെയര്‍മാന്‍, ഓള്‍ കേരള ചിറ്റ്‌സ് ഫോറം സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Advertisement