ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കമാകും

503
ഊരകം: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന പരിപാടികള്‍ സിസംബര്‍ 1, 2, 3 തിയ്യതികളില്‍ നടക്കുകയാണ്. ഡിസംബര്‍ 1 വെള്ളിയാഴ്ച്ച രാവിലെ 6.30 ന് ദിവ്യബലിക്ക് അമ്പഴക്കാട് ഫൊറോന വികാരി ഫാ.ഡോ.പോളി പടയാട്ടില്‍ മുഖ്യകാര്‍മികനായിരിക്കും. വൈകീട്ട് 6ന് കുടുംബ സമ്മേളനങ്ങളുടെ രജതജൂബിലിയാഘോഷവും മതബോധന – ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന കുടുംബ സംഗമം സി .എന്‍ .ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോര്‍ജ് കോമ്പാറ അധ്യക്ഷത വഹിക്കും. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുഖ്യാതിഥിയായിരിക്കും. രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ.ഡോ.ജോജി കല്ലിങ്ങല്‍, രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ.ടോം മാളിയേക്കല്‍, രൂപത ഏകോപന സമിതി സെക്രട്ടറി റവ.ഡോ.ആന്റോ കരിപ്പായി, മുരിയാട് പഞ്ചായത്തംഗം ടെസി ജോഷി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന്  ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഊരകം സാന്‍ജോ കമ്യൂണിറ്റിയുടെ  പത്താം മണിക്കൂര്‍ നാടകവും ഉണ്ടാകും. ഡിസംബര്‍ 2 ശനിയാഴ്ച്ച രാവിലെ 6.30 ന് ദിവ്യബലി. വൈകീട്ട് 6.30ന് നടക്കുന്ന മാനവമൈത്രി സംഗമം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിക്കും. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഇടപ്പിള്ളി സെന്റര്‍ ഇന്‍ ചാര്‍ജ് രാജയോഗിനി ശ്രീസുധ, കാരൂര്‍ ജുമാ മസ്ജിദ് ഇമാം ജനാബ് സിദ്ധിഖ് മൗലവി എന്നിവര്‍ സന്ദേശം നല്‍കും. മുരിയാട് പഞ്ചായത്തംഗം എം.കെ.കോരുക്കുട്ടി, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് തിരുവാതിരക്കളി, ഒപ്പന, മാര്‍ഗംകളി എന്നിവയും 150 പേര്‍ ചേര്‍ന്നവതരിപ്പിക്കുന്ന പുത്തന്‍പാന പാരായണവും പാലാ കമ്യൂണിക്കേഷന്റെ മാജിക് മെഗാഷോയും അരങ്ങേറും. ഡിസംബര്‍ 3 ഞായര്‍ വൈകീട്ട് 4ന് നടക്കുന്ന കൃതജ്ഞതാ സമൂഹബലിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനായിരിക്കും. 6 ന് നടക്കുന്ന സമാപന സംഗമം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.പ്രൊഫ.കെ.യു. അരുണന്‍ എം എല്‍ എ, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍, ഡി ഡി പി സഭ ഡെലിഗേറ്റ് സുപ്പീരിയര്‍ മദര്‍ മേരി റാഫേല്‍ എന്നിവര്‍ പ്രസംഗിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ സ്മരണിക പ്രകാശനം ചെയ്യും. തുടര്‍ന്ന് 150 പേര്‍ ചേര്‍ന്നവതരിപ്പിക്കുന്ന ജൂബിലി ഗാനാലാപനം, തൃശൂര്‍ ചേതനയുടെ സംഗീതനൃത്ത വിരുന്ന് എന്നിവയുണ്ടാകും
2016 ഡിസംബര്‍ 4 നാണ് ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.വിവിധങ്ങളായ പരിപാടികള്‍ക്കൊപ്പം ഭവന നിര്‍മാണമുള്‍പ്പെടെ നിരവധി സാമൂഹ്യക്ഷേമ പരിപാടികളും ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. 1867 ലാണ് 43 കുടുംബങ്ങള്‍ ചേര്‍ന്ന് ഊരകത്ത് വിശ്വാസ സമൂഹം ആരംഭിച്ചത്. വികാരി ഫാ ബെഞ്ചമിന്‍ ചിറയത്ത്, ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, കൈക്കാരന്മാര്‍ കെ.പി.പിയൂസ്, പി.എല്‍.ജോസ്, സെക്രട്ടറി മിനി വരിക്കശ്ശേരി, പ്രോഗ്രാം കണ്‍വീനര്‍ ജോസ് താണിപ്പിളളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Advertisement