മുളക് ചമ്മന്തി

539

ചമ്മന്തി ഏതു രൂപത്തിലും രുചിയിലും ആണെങ്കിലും മലയാളിയ്ക്ക് എന്നും പ്രിയം ….. കാണുമ്പോഴേ വായില്‍ വെള്ളം നിറയുന്ന ഒരു ചമ്മന്തി റെസിപി കൂടി …….

മുളക് ചമ്മന്തി :

പത്തു പന്ത്രണ്ട് വറ്റല്‍ മുളകും പത്തു പതിനഞ്ചു ചുവന്നുള്ളിയും ഒരു നെല്ലിക്കാ വലുപ്പത്തോളം കുരുവില്ലാത്ത പിഴുപുളിയും രണ്ടു കറിവേപ്പിലയും കൂടി ഇടിച്ചു ചതച്ചു എടുക്കുക. ഇടിച്ചു തന്നെ

എടുക്കണം കേട്ടോ…….ഇനി ഒരു ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇടിച്ചു ചതച്ച മുളകു കൂട്ടു ചേര്‍ത്ത് മൂന്നു നാലു മിനിറ്റ് നല്ല പോലെ വഴറ്റി പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി എടുത്താല്‍ ദേ ആ ചിത്രത്തില്‍ കാണുന്നതുപോലെ നല്ല ഒരു മുളകു ചമ്മന്തി കിട്ടും. ……ചൂടു ചോറോ കപ്പ പുഴുങ്ങിയതോ കഞ്ഞിയോ വടയോ എന്തിന്റെ കൂടെ ആയാലും ഈ ചമ്മന്തി കിടിലന്‍ ആണേയ്……… അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കി നോക്കൂ…..( മുളക് ഇടിച്ചു ചതയ്ക്കാന്‍ പറ്റില്ലെങ്കില്‍ മിക്‌സറില്‍ ഇട്ട് ഒന്ന് കറക്കിയാല്‍ മതി.വെളിച്ചെണ്ണ ചേര്‍ക്കുന്നതു കൊണ്ട് അധികം എരിവ് ഉണ്ടാകില്ല)

Advertisement