ഇരിങ്ങാലക്കുട-വിഷുദിനത്തിലും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന സന്ദേശവുമായി ഒരു വണ്ടി നിറയെ പൊതിച്ചോറുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി. എടതിരിഞ്ഞി മേഖലാ കമ്മിറ്റിയിലെ മുള്ളങ്കൊല്ലി യൂണിറ്റാണ് വിഷു ദിനത്തില്‍ പൊതിച്ചേര്‍ വിതരണം നല്‍കിയത്.
ജൂണ്‍ 9 ന് രണ്ട് വര്‍ഷം തികയാന്‍ പോകുന്ന ‘ഹൃദയപൂര്‍വ്വം’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി 136 യൂണിറ്റുകളില്‍ നിന്നായി വിതരണം ചെയ്തത് 132000 പൊതിചോറുകളാണ്. രോഗികളെയൊ കൂട്ടിരിപ്പുകാരെയൊ വരി നിര്‍ത്താതെ ആശുപത്രി കിടക്കയിലാണ് അവര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. വീടുകളില്‍ കയറിയിറങ്ങി പ്ലാസ്റ്റിക് ഒഴിവാക്കി വാഴയിലയില്‍ പൊതിഞ്ഞ് വാങ്ങുന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഒന്നോ രണ്ടോ പൊതിച്ചോര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് നല്‍കാന്‍ തരുമോ എന്ന് ചോദിച്ച് ചെന്നാല്‍ സന്തോഷപൂര്‍വ്വം അതില്‍ കൂടുതല്‍ നല്‍കുന്ന കുടുംബങ്ങളാണ് നാട്ടിലുള്ളത്. ജീവന് രക്തവും വിശപ്പിന് ഭക്ഷണവും നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളേജിലുള്‍പ്പടെ കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളയും ഡി.വൈ.എഫ്.ഐ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഭക്ഷണ വിതരണം തടഞ്ഞ യു.ഡി.എഫിന് കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ല. തടയാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ഭക്ഷണം വിതരണം ഭംഗിയായി തുടരാന്‍ തന്നെയാണ് തീരുമാനം.
മേഖല സെക്രട്ടറി സൗമിത്ര് ഹരീന്ദ്രന്‍, പ്രസിഡന്റ് എന്‍.എ.റിന്‍ഷാദ്, ജോ.സെക്രട്ടറി വിവേക് വിജയന്‍, മുള്ളങ്കൊല്ലി യൂണിറ്റ് പ്രസിഡന്റ് ഹരിത പുരയാറ്റ്, ജോ.സെക്രട്ടറി കൃഷ്‌ണേന്ദു ഹരീന്ദ്രന്‍, ഗോകുല്‍ദാസ് പതാരത്ത് തുടങിയവര്‍ നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here