ഗവ. യു.പി.സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു

345

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗ്ഗോത്സവം നടത്തി.സ്‌കൂളിലെ മുഴുവന്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥികളുടെയും സര്‍ഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ഗ്ഗോത്സവം നടത്തിയത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി നടത്തിയ പരിപാടിയില്‍ 170- ല്‍ അധികം പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ പങ്കെടുത്തതായി ഹെഡ്മിസ്ട്രസ് പി.വൃന്ദ പറഞ്ഞു. പി.ടി.എ. അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

 

Advertisement